Wednesday, March 12, 2025

HomeNewsIndiaറിവേഴ്സ് ഗിയറിൽ കിടന്ന കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി കൊക്കയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

റിവേഴ്സ് ഗിയറിൽ കിടന്ന കാറിന്റെ ആക്സിലേറ്ററിൽ ചവിട്ടി കൊക്കയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

spot_img
spot_img

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ കാർ കോക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. 23 കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്. റിവേഴ്‌സ് ഗിയറില്‍ ആണെന്നറിയാതെ അബദ്ധത്തില്‍ ആക്‌സിലറേറ്ററില്‍ ചവിട്ടിയതോടെ കാർ പിന്നിലോട്ട് സഞ്ചരിച്ച് കൊക്കയിലോട്ടു മറിയുകയായിരുന്നു. യുവതിക്ക് കാർ ഓടിക്കാൻ അറിയില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു.

യുവതി കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അവരുടെ സുഹൃത്തായ ശിവരാജ് മുലെ പകർത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വേത കാറുമായി പിന്നിലോട്ട് നീങ്ങുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അപ്രതീക്ഷിതമായി വാഹനം പാറക്കെട്ടിനരികിലേക്ക് വേഗത്തിൽ സഞ്ചരിക്കുകയും സുഹൃത്ത് നിലവിളിച്ച് ഓടുകയും ചെയ്യുന്നുണ്ട്.

” ശ്വേത ആദ്യമായി കാർ ഓടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കാർ റിവേഴ്‌സ് ഗിയറിലിരിക്കുമ്പോൾ യുവതി അബദ്ധത്തിൽ ആക്‌സിലറേറ്റർ ചവിട്ടുകയായിരുന്നു. തുടർന്ന് വാഹനം പിന്നിലേക്ക് തെന്നി ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് വീഴുകയായിരുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു. ഏകദേശം ഒരു മണിക്കൂറിലേറെ സമയം എടുത്താണ് യുവതിയെയും വാഹനവും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. പുറത്തെടുത്ത യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments