Monday, December 23, 2024

HomeNewsIndiaഅർബുദം ബാധിച്ച് ഭാര്യ മരിച്ചതിന് പിന്നാലെ അസം ഡി.ഐ.ജി വെടിവെച്ച് മരിച്ചു

അർബുദം ബാധിച്ച് ഭാര്യ മരിച്ചതിന് പിന്നാലെ അസം ഡി.ഐ.ജി വെടിവെച്ച് മരിച്ചു

spot_img
spot_img

ഗുവാഹതി: അർബുദം ബാധിച്ച് ഭാര്യ മരിച്ച് മിനിറ്റുകൾക്കകം അസമിലെ ഐ.പി.എസ് ഉ​േദ്യാഗസ്ഥൻ സർവിസ് റിവോൾവറുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചു. അസമിലെ ആഭ്യന്തര സെക്രട്ടറിയു​ടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി ഷിലാദിത്യ ചേട്ടിയ (44) ആണ് മരിച്ചത്.

ഏറെ നാളായി അസുഖബാധിതയായിരുന്ന ഭാര്യ അഗോമണി ബർബറുവയു​ടെ മരണം ഡോക്ടർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽവെച്ച് ഷിലാദിത്യ സ്വയം വെടിയുതിർത്തത്. രണ്ടു മാസമായി ഗുവാഹതിയിലെ സ്വകാര്യ ആശുപ​ത്രിയിലായിരുന്നു ഭാര്യയു​ടെ ചികിത്സ.

ചൊവ്വാ​ഴ്ച വൈകീട്ട് 4.30നായിരുന്നു ഭാര്യ മരിച്ചത്. പ്രാർഥിക്കാനുണ്ടെന്ന് പറഞ്ഞ് ഡോക്ടറെയും നഴ്സിനെയും പുറത്തിറക്കിയ ശേഷമാണ് ഭാര്യയുടെ മൃതദേഹത്തിന് സമീപം ഷിലാദിത്യ വെടിവെച്ച് മരിച്ചത്. 2009 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments