തിരുവനന്തപുരം: സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നവകേരള സദസ് ഗുണം ചെയ്തില്ലെന്നു സിപിഎമ്മിന്റെ ഏറ്റുപറച്ചില്‍. തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യാനായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത്. ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെന്ന അഭിപ്രായമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളും പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവുകളും യോഗം ചേര്‍ന്നപ്പോള്‍ ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് വ്യകതമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അതേ പോലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമര്‍ശനമുണ്ടായി. കനത്ത തോല്‍വി കാരണം ഭരണ വിരുദ്ധ വികാരം ആണെന്ന വിമര്‍ശനമുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു. നവ കേരള സദസ്സ് വേണ്ടത്ര ഗുണം ചെയ്തില്ല എന്നാണ് എംവി ഗോവിന്ദന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.