Thursday, December 19, 2024

HomeHealth and Beautyഎല്ലാ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

എല്ലാ ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

spot_img
spot_img

ദിവസവും മാത്ത് വാഷ് ഉപയോഗിക്കുന്നവരിൽ കാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. പ്രമുഖ ബ്രാൻഡായ ലിസ്റ്ററിന്റെ കൂൾ മിന്റ് മൗത്ത് വാഷ് ഉൾപ്പെടെയുള്ളവയുടെ സ്ഥിര ഉപയോഗം ക്യാൻസറിനും അണുബാധയ്ക്കും കാരണമായേക്കാമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ജേണൽ ഓഫ് മെഡിക്കൽ മൈക്രോബയോളജിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ദിവസവും മൗത്ത് വാഷ് ഉപയോഗിക്കുന്നവരിൽ ക്യാൻസറുമായി ബന്ധപ്പെട്ട ചില ബാക്ടീരിയകളുടെ അമിത സാന്നിധ്യം കണ്ടെത്തി.

പീരിയോഡോന്റൽ (Periodontal) രോഗങ്ങളുമായും, അന്നനാളത്തിലെയും വൻകുടലിലെയും ക്യാൻസർ തുടങ്ങിയവയുമായും ബന്ധപ്പെട്ട ബാക്റ്റീരിയകളുടെ സാന്നിധ്യമാണ് ഗവേഷകർ സ്ഥിരീകരിച്ചത്. മൗത്ത് വാഷുകളുടെ ദൈനം ദിന ഉപയോഗം ഫ്യൂസോബാക്റ്റീരിയം ന്യൂക്ലിയറ്റം (Fusobacterium Nucleatum), സ്ട്രെപ്റ്റോകോക്കസ് ആൻജിനോസസ് (Streptococcus Anginosus) തുടങ്ങി ക്യാൻസർ ബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്നതായി ഗവേഷകർ പറഞ്ഞു.

ഫ്യൂസോബാക്റ്റീരിയം ന്യൂക്ലിയറ്റം പ്രധാനമായും ശരീരത്തിൽ മുഴകളുടെ വളർച്ചയ്ക്ക് കാരണമാകുന്നവയാണ്. കൂടാതെ ഇവ വൻകുടലിനെ ബാധിക്കുന്ന ക്യാൻസറുമായും ബന്ധപ്പെട്ടിരിക്കുന്നു. സാധാരണയായി വായിലും, ദഹന വ്യവസ്ഥയിലും കാണപ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് ആൻജിനോസസ് ശരീരത്തിൽ അണുബാധകൾക്ക് കാരണമാകുന്നവയാണ്. ഈ ബാക്റ്റീരിയകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം മൗത്ത് വാഷ് രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കുന്ന ആക്ടിനോബാക്റ്റീരിയകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നതായി ഗവേഷകർ പറയുന്നു.

മൗത്ത് വാഷിലെ ആൽക്കഹോളിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. സ്വവർഗാനുരാഗികളായ പുരുഷന്മാരിലെ മൗത്ത് വാഷിന്റെ ഉപയോഗവും ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അണുബാധയും (എസ്ടിഐ-Sexually Transmitted Infections) തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകരുടെ നിർണ്ണായക കണ്ടെത്തലുകൾ. മൗത്ത് വാഷുകൾ ഇന്ന് ധാരാളം ലഭിക്കുന്നതിനാൽ ഒരുപാട് പേരും അത് ഉപയോഗിക്കുന്നുവെന്നും അതിനാൽ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവർ മനസ്സിലാക്കിയിരിക്കണമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ജോലിൻ ലോമെൻ പറഞ്ഞു.

പഠനം ലിസ്‌റ്ററിനെ മാത്രം അടിസ്ഥാനമാക്കിയാണ് നടത്തിയെങ്കിലും ആൽക്കഹോൾ അടങ്ങിയ മറ്റ് മൗത്ത് വാഷുകളും സമാനമായ അളവിൽ ബാക്റ്റീരിയകൾ ഉണ്ടാക്കിയേക്കാമെന്ന് ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞനായ പ്രൊഫസർ ക്രിസ് കെനിയോൺ പറഞ്ഞു. “മൗത്ത് വാഷിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നും അഥവാ ഉപയോഗിച്ചാൽ അത്തരക്കാർ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ റിപ്പോർട്ട് അനുസരിച്ച് 20 ശതമാനത്തോളം ആൽക്കഹോളാണ് ലിസ്റ്ററിനിൽ അടങ്ങിയിരിക്കുന്നത്. വായിലുണ്ടാകുന്ന ഗന്ധം അകറ്റുവാൻ ഈ അളവ് പോരെന്നും മൗത്ത് വാഷിലെ മറ്റ് ഘടകങ്ങൾക്ക് ഉള്ള ഒരു കാരിയറായാണ് ആൽക്കഹോൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത മൗത്ത് വാഷുകൾ ഉപയോഗിക്കാനും ഗവേഷകർ നിർദ്ദേശിക്കുന്നു. പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലിസ്റ്ററിൻ കമ്പനി പ്രതിനിധികൾ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments