Thursday, December 19, 2024

HomeCinemaകേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'വരാഹം' ജൂലൈയില്‍ തിയറ്ററുകളിലേക്ക്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘വരാഹം’ ജൂലൈയില്‍ തിയറ്ററുകളിലേക്ക്

spot_img
spot_img

സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് വരാഹം. കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയതിനു ശേഷം സുരേഷ് ഗോപി നായകനായി പുറത്തിറങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.വരാഹം ജൂലൈയിലായിരിക്കും തിയറ്ററുകളിലെത്തുക. സുരേഷ് ഗോപിയുടെ 257ാം ചിത്രമാണ്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനു ശേഷം സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വരാഹം നിര്‍മിക്കുന്നത്.

News18 Malayalam

മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള, ജയരാജിന്റെ പെരുങ്കളിയാട്ടം എന്നീ ചിത്രങ്ങളും സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാനുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments