Friday, November 22, 2024

HomeWorldEuropeമാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്‌നാനായ ദമ്പതികള്‍

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്‌നാനായ ദമ്പതികള്‍

spot_img
spot_img

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്‌നാനായ ദമ്പതികള്‍. ക്‌നാനായ കുടിയേറ്റയാത്രയുടെ പ്രതീകമായ കപ്പല്‍ മാതൃക മാര്‍ പാപ്പയ്ക്ക്റോസമ്മാനിച്ചു.റോമില്‍ വെച്ചാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിച്ചത്. കോട്ടയം അതിരൂപതയിലെ ചെറുകര ഇടവകാംഗങ്ങളായ പാറയില്‍ ലിബിന്‍ ജോസും,മിരാള്‍ഡയും മാര്‍പാപ്പയ്ക്ക് സ്‌നേഹസമ്മാനം നല്‍കിയത്.

മാര്‍പാപ്പയെ നേരിട്ട് കാണാന്‍ സാധിച്ചത് ജീവിതത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹ നിമിഷമായിരുന്നെന്നും വിവാഹം ശേഷം 6 മാസത്തിനുള്ളില്‍ കത്തോലിക്ക നവദമ്പതികള്‍ക്ക് മാര്‍പാപ്പയെ സന്ദര്‍ശിക്കാനുള്ള അവസരമുണ്ടെന്നും സാധിക്കുന്ന എല്ലാ നവ ദമ്പതികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.കൂടികാഴ്ചയുടെ ചിത്രം മാര്‍പാപ്പയുടെ ഔദ്യോധിക സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധപ്പെടുത്തുകയും ചിത്രം നിരവധി പേരിലേക്ക് എത്തുകയും ചെയ്തത് ശ്രദ്ധേയമായി.ലിബിന്‍ കെ.സി.വൈ.എല്‍ മുന്‍ അതിരൂപത പ്രസിഡന്റും,നിലവിലെ അതിരൂപതാ യൂത്ത് കമ്മീഷന്‍ അംഗവുമാണ്.മിരാള്‍ഡ കെ.സി.വൈ. എല്‍ ജര്‍മ്മനിയുടെ ബയേണ്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments