Monday, December 23, 2024

HomeBusinessകരിയറിലെ ഏറ്റവും വലിയ പാഠം പഠിച്ചത് ജപ്പാനിലെ തോട്ടക്കാരനില്‍ നിന്നെന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ...

കരിയറിലെ ഏറ്റവും വലിയ പാഠം പഠിച്ചത് ജപ്പാനിലെ തോട്ടക്കാരനില്‍ നിന്നെന്ന് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ സിഇഒ

spot_img
spot_img

കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പാഠം താൻ പഠിപ്പിച്ചത് ജപ്പാനിലെ ഒരു തോട്ടക്കാരനിൽ നിന്നുമാണെന്ന വെളിപ്പെടുത്തലുമായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനമായ എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൺ ഹുവാങ്. അടുത്തിടെ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ. തന്റെ തൊഴിൽ ജീവിതത്തിൽ തന്നെ മാറ്റമുണ്ടാക്കിയ തിരിച്ചറിവ് തനിക്ക് ലഭിച്ചത് ഒരു ബിസിനസ്സ് മേധാവിയിൽ നിന്നോ ബിസിനസ്സ് ഉടമയിൽ നിന്നോ അല്ലെന്നും അതൊരു സാധാരണ തോട്ടക്കാരനിൽ നിന്നുമാണെന്ന് ജെൻസൺ പറഞ്ഞു.

വേനൽക്കാലത്ത് കമ്പനിയുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ താൻ ജോലി ചെയ്യാറുണ്ടെന്നും തന്റെ കുട്ടികൾ കൗമാരപ്രായക്കാരായിരിക്കുമ്പോൾ ഒരിക്കൽ ജപ്പാൻ സന്ദർശിച്ചതായും ജെൻസൺ പറഞ്ഞു. ഈ സമയത്താണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം താൻ ഉൾക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസവും ക്യോട്ടോയും സിൽവർ ടെമ്പിളും സന്ദർശിക്കുന്നതിനിടയിൽ കൊടും ചൂടിനെ വക വയ്ക്കാതെ ഒരു മുള വടി കൊണ്ട് തന്റെ വലിയ തോട്ടം വൃത്തിയാക്കുന്ന ഒരു വയോധിക്കനെ താൻ കണ്ടുമുട്ടിയതായി ജെൻസൺ പറയുന്നു. വളരെ ഉത്സാഹത്തോടെ തോട്ടം പരിപാലിക്കുന്ന വായോധികനോട് ഇത്രയും വലിയ തോട്ടം ഇങ്ങനെ വൃത്തിയാക്കിയാൽ മതിയോ എന്ന് താൻ ചോദിച്ചുവെന്നും അതിന്റെ മറുപടിയാണ് തന്നെ ഏറെ ചിന്തിപ്പിച്ചതെന്നും ജെൻസൺ പറഞ്ഞു. കഴിഞ്ഞ 25 വർഷമായി താൻ തോട്ടം പരിപാലിക്കുനുവെന്നും തനിക്ക് ധാരാളം സമയമുണ്ടെന്നുമായിരുന്നു ആ 61 കാരൻ ജെൻസണ് നൽകിയ മറുപടി. വളരെ ചുരുങ്ങിയ ഒരു സംഭാഷണമായിരുന്നു അതെങ്കിലും അത് തനിക്ക് വളരെ വലിയ ഒരു പാഠമാണ് നൽകിയതെന്ന് ജെൻസൺ പറയുന്നു.

ഇഷ്ടപ്പെടുന്ന ജോലിയ്ക്കായി ധാരാളം സമയമുണ്ടെന്ന തിരിച്ചറിവിലൂടെ ആഴ്ചയിൽ ഏഴ് ദിവസവും താൻ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതായി ജെൻസൺ പറയുന്നു. ” ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ ഞാൻ ജോലിയെക്കുറിച്ച് ചിന്തിക്കുന്നു, ജോലി ചെയ്യാതിരിക്കുന്ന സമയങ്ങളിൽ പോലും ഞാൻ ജോലിയെക്കുറിച്ച് ചിന്തിക്കുന്നു ” – എന്ന് മുൻപൊരു പോഡ്കാസ്റ്റിൽ ജെൻസൺ പറഞ്ഞിരുന്നു. ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെ മറികടന്ന് ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയതിനു പിന്നാലെ തന്നെ എൻവിഡിയയുടെ ഓഹരികൾ 3.2 ശതമാനം ഉയർന്ന് 135.21 ഡോളറിൽ എത്തിയിരുന്നു. കൂടാതെ കമ്പനിയുടെ വിപണി മൂല്യം 3.32 ലക്ഷം കോടി രൂപയായും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം മൈക്രോസോഫ്റ്റിനെയും മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ മാറി. ഫോർബ്സിന്റെ കണക്കുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ജെൻസൺ 11 ആം സ്ഥാനത്താണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments