Monday, December 23, 2024

HomeNews20 വർഷം ജോലി ചെയ്യാതെ ശമ്പളം കൃത്യമായി നൽകിയ കമ്പനിക്കെതിരെ യുവതി

20 വർഷം ജോലി ചെയ്യാതെ ശമ്പളം കൃത്യമായി നൽകിയ കമ്പനിക്കെതിരെ യുവതി

spot_img
spot_img

ഒരു ജോലിയും ചെയ്യാതെ ശമ്പളം കൃത്യമായി ലഭിച്ചാൽ പലർക്കും അതൊരു സന്തോഷമായിരിക്കും. എന്നാൽ ഇവിടെ ഒരു യുവതി തന്നെക്കൊണ്ട് ജോലി ഒന്നും ചെയ്യിക്കാതെ 20 വർഷം ശമ്പളം നൽകിയതിൽ കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുകയാണ്. ഫ്രഞ്ചുകാരിയായ ലോറൻസ് വാൻ വാസൻഹോവ് എന്ന യുവതിയാണ് ടെലികോം ഭീമൻ ഓറഞ്ചിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ജോലി തരുന്നതിൽ കമ്പനി കാണിച്ചത് തന്റെ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ധാർമിക പീഡനവും വിവേചനവും ആണെന്നാണ് ഫ്രഞ്ച് വനിതയുടെ ആരോപണം.

1993ൽ ഫ്രാൻസ് ടെലികോം എന്ന സ്ഥാപനത്തിലാണ് ലോറൻസ് ആദ്യമായി ജോലിക്ക് കയറിയത്. ഇതിന് പിന്നാലെ ഓറഞ്ച് ഫ്രാൻസ് ടെലികോം ഏറ്റെടുത്തു. എന്നാൽ അവിടെ ജോലിയിൽ തുടരുന്നതിനിടെ അപസ്മാരം ബാധിച്ച് യുവതിയുടെ ഒരു വശം തളരുകയായിരുന്നു. അന്ന് അവരുടെ ശാരീരിക പരിമിതികൾ അംഗീകരിച്ച്, കമ്പനി ഉചിതമായ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 2002 വരെ അവർ കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിലും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. അങ്ങനെ ലോറൻസിന്റെ അഭ്യർത്ഥനപ്രകാരമാണ് അവരെ ഫ്രാൻസിലെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാൽ അവിടെ തന്റെ പുതിയ ജോലിയിൽ അവർ സംതൃപ്തയായിരുന്നില്ല.

കാരണം ഓറഞ്ചിൽ അവർക്ക് പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യേണ്ടതായി വന്നില്ല. എന്നാൽ ഓരോ മാസവും കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ടായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതിനു പകരം താൻ സ്വയം ഒഴിഞ്ഞു പോകുന്നതിനുള്ള കമ്പനിയുടെ നീക്കം ആയിരുന്നു ഇതെന്നും യുവതി അവകാശപ്പെട്ടു. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് ലോറൻസ്. ജോലി ഒന്നും ചെയ്യാതെ ഇത്തരത്തിൽ ശമ്പളം വാങ്ങുന്നത് തന്നെ സംബന്ധിച്ചിടത്തോളം അസഹനീയമായ കാര്യമാണെന്നും അവർ പറഞ്ഞു.

2015ൽ സർക്കാരിനും ഉന്നത അതോറിറ്റിക്കും നൽകിയ പരാതിയെത്തുടർന്ന് കമ്പനിയുമായുള്ള മധ്യസ്ഥ ചർച്ചകൾക്കായി ഒരാളെ നിയമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും ലോറൻസ് ചൂണ്ടിക്കാട്ടി. നിലവിലെ തന്റെ ജോലി വീട്ടിൽ വെറുതെ സമയം ചെലവഴിക്കുന്നതിന് തുല്യമാണെന്നും യുവതി അവകാശപ്പെട്ടു. ജോലി സ്ഥലത്തെ ഈ സാഹചര്യം അവരെ കടുത്ത വിഷാദവസ്ഥയിലേക്ക് പോലും നയിച്ചെന്നും ലോറൻസിൻ്റെ അറ്റോർണി ഡേവിഡ് നബെറ്റ്-മാർട്ടിൻ പറഞ്ഞു.

എന്നാൽ ജീവനക്കാരിയുടെ ‘വ്യക്തിഗത സാമൂഹിക സാഹചര്യം’ കണക്കിലെടുത്ത് ’ അവർക്ക് അനുയോജ്യമായ ജോലി നൽകാൻ ശ്രമിച്ചെങ്കിലും അസുഖം മൂലം ജീവനക്കാരി പലപ്പോഴും ജോലിയിൽ നിന്ന് വിട്ടു നിന്നിരുന്നുവെന്നാണ് ഓറഞ്ച് നൽകിയ വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments