Monday, December 23, 2024

HomeNewsIndiaപഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണം, നീറ്റ് പരീക്ഷ നിർത്തലാക്കണം: മമതാ ബാനർജി

പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണം, നീറ്റ് പരീക്ഷ നിർത്തലാക്കണം: മമതാ ബാനർജി

spot_img
spot_img

ഡൽഹി: നീറ്റ് പരീക്ഷ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനങ്ങൾ സ്വയം പരീക്ഷ നടത്തുന്ന രീതി പുനഃസ്ഥാപിക്കണമെന്നും മമത ആവശ്യപ്പെട്ടു. നീറ്റ് നിർത്തലാക്കുക, പഴയ രീതിയിലേക്ക് മടങ്ങുക എന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മമതാ കത്തയച്ചത്.

സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കുന്നത് മെഡിക്കൽ വിദ്യാർത്ഥികൾക്ക് സംവിധാനത്തിൽ ആത്മവിശ്വാസം നൽകുമെന്നും മമത പറയുന്നു. ചോദ്യപേപ്പർ ചോർച്ചയും കൈക്കൂലിയും ഉദ്യോഗാർത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും അപകടത്തിലാക്കുകയാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെ തന്നെ ഇത് ബാധിക്കുമെന്നും മമത ചൂണ്ടിക്കാട്ടി.

രാജ്യത്തെ മെഡിക്കൽ സൗകര്യങ്ങളുടെയും ചികിത്സയുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രാദേശിക പാഠ്യപദ്ധതികളോടും വിദ്യാഭ്യാസ നിലവാരത്തോടും കൂടുതൽ ഇണങ്ങിച്ചേർന്നതായിരുന്നു 2017-ന് മുമ്പ് നിലവിലുണ്ടായിരുന്ന സംവിധാനം. വികേന്ദ്രീകൃതമായിരുന്നു ഈ സംവിധാനം പിന്നീട് ഏകീകൃതവും കേന്ദ്രീകൃതവുമായ നീറ്റ് പരീക്ഷാ സമ്പ്രദായത്തിലേക്ക് മാറ്റി. അങ്ങനെ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തമില്ലാതെ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിൻ്റെ പൂർണ്ണ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.

നിലവിലെ സംവിധാനം വൻ അഴിമതിയിലേക്കാണ് നയിച്ചത്. പണമടയ്ക്കാൻ കഴിയുന്ന സമ്പന്നർക്ക് മാത്രം പ്രയോജനം ലഭിക്കുകയും ദരിദ്രരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾ കഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്നും മമത കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments