തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായ വന്‍ തോല്‍വി സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ക്കെതിരേ വിമര്‍ശനം ഉയരുന്നുണ്ടെന്ന് നിയമസഭയില്‍ തുറന്ന് പറഞ്ഞ് ധനമന്ത്രി കെ.എന്‍ ബാലഗോപാലും മുന്‍ മന്ത്രി എ.സി മൊയ്തീനും. ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍സംസാരിക്കവേയാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നുണ്ടെന്ന് ഇരുവരും തുറന്ന് പറഞ്ഞത്. പാര്‍ട്ടിയില്‍ ശക്തമായ വിമര്‍ശനവും ചര്‍ച്ചയും ഉണ്ടാകുമെന്നായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍. പരാജയത്തിന്മേലുള്ള ചര്‍ച്ച മോശമാണെന്നു കരുതുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ പാര്‍ട്ടിയില്‍ അത് ചര്‍ച്ച ചെയ്യാറുണ്ടെന്നും നേതാക്കളെ വിമര്‍ശിക്കാറുണ്ടെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. ഞങ്ങളുടെ കമ്മിറ്റികള്‍ ചേരുന്നുണ്ട്.അതില്‍ വിമര്‍ശനം ഉയരുന്നുണ്ടെന്നും എ.സി മൊയ്തീന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ സി.പി.എമ്മിന്റെ വിവിധ തലങ്ങളില്‍ വിമര്‍ശനം ഉയരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുംവിധമാണ് ഇന്നലെ ധനമന്ത്രിയും എ.സി മൊയ്തീനും സംസാരിച്ചത്. കോണ്‍ഗ്രസിനു തൃശൂരിലെ പരാജയം സംബന്ധിച്ച് ബഹളമില്ലാതെ ഒരു യോഗം വിളിക്കാന്‍ കഴിയില്ലെന്നും മൊയ്തീന്‍ പരിഹസിച്ചു.
ലോക്സഭാ തോല്‍വി: നേതാക്കള്‍ക്കെതിരേ വിമര്‍ശനം ഉയരുന്നുവെന്ന് ഏറ്റുപറഞ്ഞ് മന്ത്രി ബാലഗോപാലും മുന്‍ മന്ത്രി എ.സി മൊയ്തീനും
RELATED ARTICLES