തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തീകവസ്ഥ ദയനീയമാണെന്നും ഇതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന ഗുരുതരമായ വീഴ്ച്ചകളാനെന്നും പ്രതിപക്ഷം. എനന്നാല്‍ സംസ്ഥാനത്തെ 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23-24-ല്‍ നി കുതിവരുമാനത്തില് 60 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ . ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും മന്ത്രിയുടെ പ്രതിരോധവും.
സംസ്ഥാന ഖജനാവില്‍ ആന പെറ്റു കിടക്കുന്ന സ്ഥിതിയാണെന്ന് മഞ്ഞളാംകുഴി അലി കുറ്റപ്പെടുത്തി. കിഫ്ബിയെ നെറ്റിപ്പട്ടം കെട്ടിയ ആനയായാണ് തോമസ് ഐസക് കൊണ്ചുവന്നത്. എന്നാല്‍ അതിപ്പോള്‍ ഖജനാവ് മുടിക്കുന്ന വെള്ളാനയായി മാറിക്കഴിഞ്ഞു. അരിക്കൊമ്പനെ തളച്ചത് പോലെ അതിനെ മയക്കുവെടിവച്ച് തളയ്ക്കണം.മുഖ്യമന്ത്രി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്പോയി മണി അടിച്ചിട്ടാണ് കിഫ്ബ ി മസാലബോണ്ടിന് വേണി പണം സമാഹരിച്ചത്. എന്നാല്‍ ഇനി മുഖ്യമന്ത്രി പോയി മണി അടിച്ചാല്‍ മസാലദോശ പോലും കിട്ടാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ ലക്ഷ്യമിട്ടതിനെ പകുതി നികുതി പിരിവ് മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കോടികളുടെ കുടിശികയാണ് വിവിധയിനങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്ന് റോജി എം ജോണ്‍ ചൂണ്ടിക്കാണിച്ചു.
നിര്‍ഭാഗ്യകരമായ ധനകാര്യ മാനേജ് മെന്റാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ പ്രതി മുന്‍ധനമന്ത്രി തോമസ് ഐസകാണെന്നും റോജി എം ജോണ്‍ പറഞ്ഞു. ജി.എസ്.ടി കൊണ്ടു കേരളം സ്വര്ഗമാകുമെന്നായിരുന്നു നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനോ, നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനോ ഉള്ള ഒരു നടപടിയും തോമസ് ഐസകിന്റെ കാലത്തുണ്ടായിരുന്നില്ലെന്നും റോജി കുറ്റപ്പെടുത്തി.
നികുതി പിരിവിന്റെ കാര്യത്തില്‍ തോമസ് ഐസകും കെ.എന്‍ ബാലഗോപാലും പരാജയമാണെന്ന് എ.പി അനില്‍ കുമാര്‍ പറഞ്ഞു.കേ്ന്ദ്രത്തില്‍ നിന്ന് 57000 കോടി കിട്ടാനുണ്ടെന്നത് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ ഇതുവരെ തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.തോമസ് ഐസക് നടപ്പിലാക്കിയ ആംനസ്റ്റി സ്്കീം വിജയകരമായിരുന്നോ അതോ പരാജയമായിരുന്നോ എന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു
. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ നല്ല വര്‍ദ്ധനയുണ്ടായതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു. 2020-21 ല്‍ 47,661 കോടി രൂപയായിരുന്നു നികുതി വരുമാനം. 2023-24 ല്‍ അത് 74,258 കോടി രൂപയായി. 26,398 കോടി രൂപയുടെ വര്‍ദ്ധനയാണുള്ളത്. ഏതാണ്ട് 60 ശതമാനത്തോളം വര്‍ദ്ധന. അതിന് മുമ്പ് അഞ്ചു വര്‍ഷത്തില്‍ 8000 കോടി രൂപയുടെ നികുതി വര്‍ദ്ധനയാണുണ്ടായത്. കോവിഡും പ്രളയവും ഇതിനൊരു കാരണമായിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലയളവില്‍ ഇതിന്റെ മൂന്നിലൊന്ന് പോലും നികുതിവര്ദ്ധനയുണ്ടായില്ല. കേരളത്തിന്റെ നികുതി ഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ് കഴിഞ്ഞ മൂന്ന് വര്‍ഷം രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഓരോ അഞ്ച് വര്‍ഷവും കടം ഇരട്ടിയാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കടമെടുപ്പിന്റെ സ്ഥിതി നോക്കിയാല്‍ ഇത്തവണ 5 വര്‍ഷത്തില്‍ ഇരട്ടിയാകുക എന്നതിന് സാധ്യതയില്ലെന്നാണ് കാണാന്‍ കഴിയുക. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ 1,07,515 കോടി രൂപയുടെ കുറവ് വരുത്തിയതായി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജ്ജിയില്‍ സംസ്ഥാനം ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാലാകാലങ്ങളായി പബ്ലിക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകകളുടെ പേരില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 13,000 മുതല്‍ 15,000 കോടി രൂപവരെയാണ് കടമെടുപ്പ് അവകാശത്തില്‍ വെട്ടിക്കുറയ്ക്കുന്നത്. ഇത്തരത്തില്‍ കടമെടുപ്പ് വെട്ടിക്കുറയ്ക്കാതിരുന്നുവെങ്കില് സംസ്ഥാനത്തിന്റെ ഒരു ചെലവിനത്തിലും കുടിശ്ശിക വരുമായിരുന്നില്ല. അത്തരത്തിലുള്ള തനത് വരുമാന വര്‍ദ്ധനവ് ഈ മൂന്ന് വര്‍ഷത്തില്‍ ഉറപ്പാക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐ.ജി.എസ്.ടിയില്‍ കേരളം നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെത്തിയ കാര്യങ്ങളും വിശദീകരിച്ചതോടെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലടക്കം ഉണ്ടാകുന്ന നികുതി കുറവ് പരിശോധിക്കാന്‍ കേന്ദ്ര ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഒന്നും നല്കുന്നില്ലെന്നുള്ള പ്രതിപക്ഷ പ്രചാരണവും അവാസ്തവമാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്നേ സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്ന് പ്രചരിപ്പിക്കുക മുന്‍കാലങ്ങളിലെയും പതിവാണ്. 2019-ലും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പെന്ഷന് നല്‍കുന്നില്ല, നെല്ല് സംഭരണത്തിന് പണം നല്‍കുന്നില്ല, ഡി.എ കൊടുക്കുന്നില്ല തുടങ്ങിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളാണ് ഇപ്പോഴും നടത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇത്രയേറെ വരുമാന വെട്ടിക്കുറവുകള്‍ ഉണ്ടായിട്ടും ശമ്പള പരിഷ്കരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്കിയ സര്‍ക്കാരിനെതിരെയാണ് വ്യാപക പ്രചരാണങ്ങള്‍ നടത്തുന്നതെന്ന് ധനമന്ത്രി പറഞ്ഞു.