Thursday, December 19, 2024

HomeHealth and Beautyവാടക ഗർഭധാരണം: ജീവനക്കാർക്ക് ആറുമാസത്തെ പ്രസവാവധി

വാടക ഗർഭധാരണം: ജീവനക്കാർക്ക് ആറുമാസത്തെ പ്രസവാവധി

spot_img
spot_img

ന്യൂഡല്‍ഹി: വാടക ഗര്‍ഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും 180 ദിവസം (ആറു മാസം) അവധി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 1972-ലെ സെല്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനാകുന്ന നിയമങ്ങൾ നിലവിൽ ഉണ്ടായിരുന്നില്ല.

വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകുന്ന ഉദ്യോഗസ്ഥര്‍ക്കും കുട്ടി ജനിച്ച് ആറു മാസത്തിനുള്ളില്‍ 15 ദിവസം അവധിയെടുക്കാമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

ജൂണ്‍ 18-നാണ് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ്ങ് വിഭാഗം ഭേദഗതി ചെയ്ത ഉത്തരവ് പുറത്തിറക്കിയത്. 2002-ലാണ് വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments