Saturday, March 15, 2025

HomeNewsIndiaവിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലായിരുന്നെന്ന് ആരോപിച്ച് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്‌

വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലായിരുന്നെന്ന് ആരോപിച്ച് സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്‌

spot_img
spot_img

ലഖ്‌നൗ: വിവാഹസത്കാരത്തില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലായിരുന്നെന്ന് ആരോപിച്ച് സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു.വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ ഏറ്റുമുട്ടി. വാക്‌പോരും കസേര എടുത്തെറിയലും ഉള്‍പ്പെടെയുണ്ടായി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

നവാബ്ഗഞ്ജിലെ സര്‍താജ് വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു സംഘര്‍ഷമുണ്ടായത്. വരന്റെ ബന്ധുക്കള്‍ക്ക് വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലെന്ന് കണ്ടതോടെയാണ് സംഘര്‍ഷ പരമ്പരയ്ക്ക് തുടക്കമായത്. തുടര്‍ന്ന് അവര്‍ പരാതി ഉന്നയിച്ചു. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ബന്ധുക്കള്‍ പരസ്പരം ആക്രോശിക്കുകയും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. സംഘര്‍ഷം അര മണിക്കൂറോളം നീണ്ടുനിന്നു.

സംഘര്‍ഷം കനത്തതിന് പിന്നാലെ വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് വരന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കളെത്തി സംസാരിച്ചതിന് പിന്നാലെ വരന്‍ വിവാഹത്തിന് സമ്മതിച്ചു. തുടര്‍ന്ന് വിവാഹം നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു.

സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പോലീസിന് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം. പരാതി ലഭിക്കുന്ന പക്ഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments