വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംവാദത്തിനായി അറ്റ്‌ലാന്റയില്‍ വന്നിറങ്ങിയപ്പോള്‍ അത് ഒരു ചരിത്രമാകുകയാണ്. സിഎന്‍എന്‍ സ്റ്റുഡിയോയിലാണഅ ഇരുവരും തമ്മിലുള്ള സംവാദം. അമേരിക്കന്‍ പ്രാദേശീക സമയം രാത്രി ഒന്‍പതിനാണ് ഇരുവരും തമ്മിലുള്ള സംവാദം. ചരിത്രത്തില്‍ തന്നെ വളരെ അപൂര്‍വമാണഅ നിലവിലെ പ്രസിഡന്റും മുന്‍ പ്രസിഡന്റും തമ്മിലുള്ള സംവാദം.
റിപ്പബ്ലിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ട്രംപും ഡെമോക്രാറ്റ് പ്രതിനിധിയായി ജോ ബൈഡനും പോരാട്ടത്തിനിറങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറുകയാണ്. സംവാദം കൂടുതല്‍ ശക്തമാകുമെന്നു വ്യക്തം.
ബൈഡന്‍ സഞ്ചരിക്കുന്ന ഒരു നുണയന്ത്രമെന്ന രൂക്ഷമായ ആരോപണം സംവാദത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപ് ഉന്നയിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനും അമേരിക്കയ്ക്ക് കൂടുതല്‍ പുരോഗതി ഉറപ്പാക്കാനും ബൈഡനെ വിജയിപ്പിക്കണമെന്ന ആവശ്യമാണ് ഡെമോക്രാറ്റുകള്‍ മുന്നോട്ടു വെയ്ക്കുന്നത്. നിലവില്‍ സര്‍വേകളില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള പോരാട്ടത്തില്‍ ഇരുവരും തമ്മിലള്ള മത്സരം ഇഞ്ചോടിഞ്ചെന്നാണ് വ്യക്തമാകുന്നത്.