Saturday, October 26, 2024

HomeCanadaകാനഡയിലും പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം: മോണ്‍ട്രിയോളില്‍ റെയില്‍വേ ഉപരോധിച്ചു

കാനഡയിലും പാലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം: മോണ്‍ട്രിയോളില്‍ റെയില്‍വേ ഉപരോധിച്ചു

spot_img
spot_img

മോണ്‍ട്രിയോള്‍ : അമേരിക്കക്കു പിന്നാലെ കാനഡയിലും പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. കാനഡയിലെ മോണ്‍ട്രിയോള്‍ നഗരത്തില്‍ പലസ്തീന്‍ അനുകൂലികള്‍ റെയില്‍വേ ലൈന്‍ ഉപരോധിച്ചു. ഇസ്രയേലിലേക്കും നോവസ്‌കോഷയിലെ ഹാലിഫാക്സിലേക്കും റെയില്‍വേ വഴി സാധനങ്ങള്‍ കയറ്റി അയക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ആണ് റെയില്‍വേ ലൈന്‍ ഉപരോധിച്ചത്. മുഖംമൂടികളും കെഫിയ സ്‌കാര്‍ഫുകളും കൊണ്ട് മുഖം മറച്ച് പ്രവര്‍ത്തകര്‍ സെന്റ്-ബ്രൂണോയ്ക്ക് സമീപം റെയില്‍വേ ലൈന്‍ ഉപരോധിച്ചതായി സംഘാടകര്‍ പറഞ്ഞു.

നിരവധി പ്രവര്‍ത്തകര്‍ റെയില്‍വേ ലൈന്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകരായ സോളിഡാരിറ്റേ സാന്‍സ് ഫ്രണ്ടിയേഴ്ഡ് അറിയിച്ചു. മണ്‍ട്രിയോളില്‍ നിന്നും ഹാലിഫാക്‌സിലേക്ക് കനേഡിയന്‍ നാഷണല്‍ (സിഎന്‍) ചരക്ക് ട്രെയിനുകളില്‍ എത്തിക്കുന്ന സാധനങ്ങള്‍ സിം ഇന്റഗ്രേറ്റഡ് ഷിപ്പിംഗ് സര്‍വീസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പലുകളില്‍ ഇസ്രയേലിലേക്ക് കൊണ്ടുപോകുന്നതായി സംഘാടകര്‍ ആരോപിക്കുന്നു. ഈ റെയില്‍വേ ലൈന്‍ ഉപരോധത്തിലൂടെ ചരക്ക് ഗതാഗതം താല്‍ക്കാലികമായി തടസപ്പെടുത്തുകയും കാനഡയുടെ ശ്രദ്ധ ആകര്‍ഷിക്കുകയും കൂടുതല്‍ ബഹിഷ്‌കരണം, വിഭജനം. ഉപരോധം എന്നിവയ്ക്ക് പ്രചോദനം നല്‍കുമെന്നും സംഘാടകരായ സോളിഡാരിറ്റേ സാന്‍സ് ഫ്രണ്ടിയേഴ്ഡ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments