മലയാള ചിത്രം എ.ഡി.എക്സ്. നിർമാതാക്കൾക്കെതിരെ പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശി. സിനിമയിൽ ആറ് കോടി നിക്ഷേപിച്ചെന്നും, ലാഭവിഹിതമായ 30 ശതമാനം കിട്ടിയില്ല എന്നും അഞ്ജന എബ്രഹാം നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവർക്കെതിരെയുള്ള പരാതിയിൽ പറയുന്നു. സമാന വിഷയത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെയും പരാതിയുണ്ടായിരുന്നു. വ്യാജരേഖകളിലൂടെ സിനിമയുടെ നിർമ്മാണച്ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു എന്നും ഇവർ പരാതിയിൽ ആരോപണമുന്നയിച്ചു.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ എന്നിവർ വേഷമിട്ട ചിത്രമാണ് ആർ.ഡി.എക്സ്. ബോക്സ് ഓഫിസിൽ ഗംഭീര കളക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ട ചിത്രമാണിത്.