തിരുവനന്തപുരം: പോക്സോ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന വ്യക്തിയെ കേരളാ ക്രിക്കറ്റ് അസോസിയേഷന് പരിശീലകനായി തുടരാന്‍ അനുവാദം നല്‍കിയത് കെ.സി.എയുടെ മൗനാനുവാദത്തോടെയെന്ന ആക്ഷേപം ശക്തമാകുന്നു. ഒരു കോക്കസിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന് ഇത്തരം ദുഷ്്ചെയ്തികള് നടത്തിയവര്‍ക്കെതിരേ നടപടി കൈക്കൊള്ളാതെ അവരെ സംരക്ഷിക്കുന്നതിനു പിന്നില്‍ ഉന്നത ലോബി തന്നെയാണെന്നാണ് സൂചന. കേസില്‍ പ്രതിയായിട്ടും മനുവിനെ
കേസില്‍ പ്രതിയായിട്ടും മനുവെന്ന പരിശീലകനെ കെ സി എ പുറത്താക്കിയിരുന്നില്ല. ഇയാളെ നിരീക്ഷിക്കാനോ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വനിതകളെ പരിശീലന സ്ഥലത്ത് നിയോഗിക്കാനോ കെ സി എ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ ആറു പെണ്‍കുട്ടികളുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുക്കേണ്ട അവസ്ഥയുണ്ടായി.
ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കെ എസി എ വിശദീകരണം നല്‍കണമെന്ന് കാട്ടിയും മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. പോക്സോ കേസില്‍ മുമ്പും പ്രതിയായ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും മാറ്റാന്‍ കെ സി എ തയ്യാറായിരുന്നില്ല. കെ സി എ ആസ്ഥാനത്തുള്‍പ്പെടെ പീഡനം നടന്നുവെന്നാണ് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
അതേസമയം പോക്സോ കേസിലടക്കം പൊലീസ് അറസ്റ്റ് ചെയ്ത മനുവിനെതിരെ ഇപ്പോള്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അവസരം നിഷേധിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി മനു പീഡിപ്പിച്ചിരുന്നതായി പൊലീസിന് പെണ്‍കുട്ടികള്‍ മൊഴി നല്കി. പരാതിക്കാരിയായ പെണ്‍കുട്ടികളുടെ മൊഴി കേട്ട് അന്വേഷണ സംഘം തന്നെ ഞെട്ടിയിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് പരീശീലനത്തിനിടെ ഒരു കുട്ടിയെ മനു പീഡിപ്പിച്ചിരുന്നു. വീണ്ടും പെണ്‍കുട്ടി ഒരു മാച്ചില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇതേ കോച്ച് കെ സി എയില്‍ തുടരുന്നത് കണ്ട കുട്ടി മാനസികമായി തളര്‍ന്നു. തനിക്കുണ്ടായ ദുരനുഭവം കുട്ടി പൊലിസിനോട് പറയാന്‍ ധൈര്യം കാണിച്ചതോടെയാണ് മറ്റ് അഞ്ചു കുട്ടികള്‍ കൂടി രംഗത്ത് വന്നത്. കെ സി എ ആസ്ഥാനത്തെ വിശ്രമമുറിയിലും ശുചിമുറിയിലും വച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. തെങ്കാശിയില്‍ മാച്ചിനുകൊണ്ടുപോയപ്പോഴും കുട്ടികളെ ഉപദ്രവിച്ചു. ശാരീര അസ്വസ്ഥകളുണ്ടായിരുന്നപ്പോഴും കഠിനമായി പരിശീലിപ്പിച്ചു. തലയിലേക്ക് ബോള്‍ വലിച്ചെറിഞ്ഞു. വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നല്‍കിയും പീഡിപ്പിച്ചു. പുറത്തു പറഞ്ഞാല്‍ അവസരം നിഷേധിക്കുമെന്നായിരുന്നു ഭീഷണി, കുട്ടികളുടെ ചിത്രങ്ങളെടുത്തും ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്.
മനു പിടിയിലായപ്പോഴേക്കും പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പ്രതി വിറ്റു. രണ്ടും മൂന്നു വര്‍ഷം മുമ്പ് കെ സി എ ആസ്ഥാനത്തുവച്ചു തന്നെ നേരിടേണ്ടിവന്ന ദുരനുഭങ്ങളാണ് കുട്ടികളുടെ പരാതിയിലുള്ളത്. നാലു കേസുകളിലാണ് മനുവിനെ പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡയില്‍ വാങ്ങിയിട്ടുള്ളത്. മൂന്നു വര്‍ഷം മുമ്പും ഒരു കുട്ടി മനുവിനെതിരെ പരാതി നല്‍കിയിരുന്നു. പൊലിസ് കുറ്റപത്രം നല്‍കിയെങ്കിലും പരാതിക്കാരി മൊഴി മാറ്റിയതോടെ അന്ന് കേസില്‍ നിന്നും വെറുതെവിട്ടു. സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇര മൊഴി മാറ്റിയതെന്നാണ് ഇപ്പോള്‍ പരാതി നല്കിയവര് പറയുന്നത്.
കോച്ചിനെതിരെ ഇത്രയേറെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും കെ സി എ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേസില്‍ പ്രതിയായിട്ടും മനുവിനെ കെ സി എ പുറത്താക്കിയിരുന്നില്ല. പിന്നീടും കോച്ചിനെ നിരീക്ഷിക്കാനോ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ വനിതകളെ പരിശീലന സ്ഥലത്ത് നിയോഗിക്കാനോ കെ സി എ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.