Thursday, February 6, 2025

HomeAmericaഅഞ്ചാമത്‌ മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗ് ജൂലൈ 27-ന് ചിക്കാഗോയിൽ

അഞ്ചാമത്‌ മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗ് ജൂലൈ 27-ന് ചിക്കാഗോയിൽ

spot_img
spot_img

അലൻ ചെന്നിത്തല

ചിക്കാഗൊ: ചിക്കാഗൊ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 5-മത് മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗ് ജൂലൈ 27 ശനിയാഴ്ച്ച രാവിലെ 8 മണിമുതൽ ഡെസ്പലയിൻസ് ഡീ പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു നടത്തപ്പെടുന്നു. ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. എബി. എം തോമസ് തരകൻ പ്രീമിയർ ലീഗ് ഉൽഘാടനം ചെയ്യും, റവ. ബിജു വൈ മുഖ്യ അതിഥി ആയിരിക്കും.

ഡോണാ അലക്സ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുളള ഈ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ചിക്കാഗോ മാർത്തോമ്മാ ഇടവകയിലെ യുവജനങ്ങൾ പങ്കാളികളായി നേതൃത്വം നൽകും. മുൻ വർഷങ്ങളിലെപ്പോലെ IPL മാതൃകയിൽ ആണ് ഈ വർഷത്തെ ടീമുകളുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിച്ചിരിക്കുന്നത്. ചിക്കാഗോ മാർത്തോമ്മാ ഇടവകയിൽ നിന്നും റജിസ്റ്റർ ചെയ്ത 50-ൽ അധികം ക്രിക്കറ്റ് പ്രേമികൾ ഈ വർഷത്തെ പ്രീമിയർ ലീഗിൽ വിവിധ ടീമുകളിലായി അണിനിരക്കും. ഇതിനോടകം ടീമുകളുടെയും, ടീമംഗങ്ങളുടേയും ലേലം പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.

ഷിജി അലക്സിന്റെ ഉടമസ്ഥതയിലുള്ള “CMTC HOPLITES”, ജോർജ് മൊളക്കലിന്റെ “CMTC DYNAMOS”, ജോസ് വർഗീസിന്റെ “CMTC CHALLENGERS”, ജൊ എം ജോർജിന്റെ “CMTC CRUSADERS” എന്നീ ടീമുകൾ ഈ വർഷത്തെ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ പങ്കെടുക്കും. ചിക്കാഗോയിലെ വിവിധ ക്രിക്കറ്റ് ടീമുകളിൽ അംഗങ്ങൾ ആയിട്ടുളള പ്രഗത്ഭരായ കളിക്കാരാണ് ഈ വർഷത്തെ മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ വിവിധ ടീമുകൾക്കുവേണ്ടി കളിക്കളത്തിൽ അണിനിരക്കുന്നത്.

ലിനു ഏം ജോസഫിന്റെ നേതൃത്വത്തിൽ അജു മാത്യു, ജോമി റോഷൻ വർഗീസ് എന്നിവർ കൺവീനേഴ്സായി വിപുലമായ കമ്മറ്റി പ്രീമിയർ ലീഗിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ഈ വർഷത്തെ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ ടീമുകളുടെ ജേഴ്സി അനാച്ഛാദനം ജൂലൈ 14-ന് നടക്കും. 5-മത് മാർത്തോമ്മാ ക്രിക്കറ്റ് പ്രീമിയർ ലീഗിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments