Monday, December 23, 2024

HomeAmericaഓവര്‍സീസ് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം വാര്‍ഷികദിനം ആചരിക്കുന്നു

ഓവര്‍സീസ് കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം വാര്‍ഷികദിനം ആചരിക്കുന്നു

spot_img
spot_img

സതീശന്‍ നായര്‍

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍, ആദരണീയനായ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഒന്നാമത് ചരമ വാര്‍ഷികദിനം ആചരിക്കുന്നു. ജന നന്മയ്ക്കായി ജനങ്ങളോടൊപ്പം സഞ്ചരിച്ച് പകരക്കാരനില്ലാത്ത ഒരു രാഷ്ട്രീയ നേതാവായിരുന്നു ശ്രീ.ഉമ്മന്‍ചാണ്ടി. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും ഒരു പോലെ സ്‌നേഹിച്ചിരുന്ന ജനനായകനായിരുന്നു അദ്ദേഹം.

ജൂലൈ 18-ാം തീയതി ഒരു വര്‍ഷം തികയുകയാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കുന്നതിനായി ജൂലൈ 17-ാം തീയതി വൈകുന്നേരം (സെന്‍ട്രല്‍ സമയം) എട്ടുമണിക്ക് സൂം മീറ്റിംഗ് നടത്തുന്നതാണ്. തദവസരത്തില്‍ ബഹുമാന്യനായ ശ്രീ.രമേഷ് ചെന്നിത്തല എം.എല്‍.എ. മുഖ്യ അത്ഥിയായിരിക്കും. കൂടാതെ മറ്റു രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതാണ്.

പ്രസ്തുത മീറ്റിംഗില്‍ പ്‌ങ്കെടുക്കുവാന്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സതീശന്‍ നായര്‍ 847 708 3279, തോമസ് മാത്യു. 773 509 1947, സജി കരിമ്പന്നൂര്‍-813-401-4178, വിപിന്‍ രാജ്-703-301-8445 എന്നിവരുമായി ബന്ധപ്പെടുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments