Tuesday, December 24, 2024

HomeNewsKeralaപിഎസ്‌സി അംഗത്വത്തിന് കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി; പരാതിക്കാരന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി പ്രമോദും...

പിഎസ്‌സി അംഗത്വത്തിന് കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കി; പരാതിക്കാരന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി പ്രമോദും മാതാവും

spot_img
spot_img

കോഴിക്കോട്:പിഎസ്‌സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയതിനു പിന്നാലെ പ്രമോദും മാതാവും പരാതിക്കാരന്റെ വീടിനു മുന്നില്‍ സമരമിരുന്നു. ഒടുവില്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.

പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. പ്രമോദ് കോട്ടൂളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.

ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗണ്‍ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോര്‍ട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മന്ത്രി റിയാസ് അടക്കമുള്ളവര്‍ കര്‍ശന നടപടി വേണമെന്ന ആവശ്യക്കാരാണ്.അതേസമയം, കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്നാണ് വാദം ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്.

പുറത്താക്കിയതിനു പിന്നാലെ പ്രമോദ് മാതാവുമായി പരാതിക്കാരന്‍ ശ്രീജിത്തിന്റെ വീടിനു മുന്നിലെത്തി സമരം ചെയ്തതോടെ കൂടുതല്‍ നാടകീയത ഉണ്ടായി. ആര്‍ക്ക്,എപ്പോള്‍ എവിടെ വച്ചു പണം ന്‌ല്കിയെന്നു ശ്രീജിത്തും പാര്‍ട്ടിയും വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പിഎസ്്‌സി കോഴ വിവാദത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും എല്ലാ തലത്തിലുമുള്ള അന്വേഷണം നടത്തണമെന്നും വ്യക്തിപരമായ പരാതി നാളെ നല്കുമെന്നും പ്രമോദ് വ്യക്തമാക്കി. തന്റെ അമ്മ ആരുടേയും മുന്നില്‍ തല കുനിക്കരുതെന്നു നിര്‍ബന്ധമുള്ളതിനാലാണ് താന്‍ ഈ സമരം നടത്തുന്നതെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments