Sunday, December 22, 2024

HomeMain Storyട്രംപിന് മസ്‌ക് സംഭാവന നല്‍കിയത് ടെസ്‌ലയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനെന്ന് വിമര്‍ശനം

ട്രംപിന് മസ്‌ക് സംഭാവന നല്‍കിയത് ടെസ്‌ലയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനെന്ന് വിമര്‍ശനം

spot_img
spot_img

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌കിന് സംഭാവന നല്‍കിയത് ടെസ്‌ലയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനെന്ന് വിമര്‍ശനം. ഡോണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമിറ്റിക്കാണ് സംഭാവന നല്‍കിയത്. ബ്ലുംബെര്‍ഗാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, എത്ര തുകയാണ് മസ്‌ക് സംഭാവനയായി നല്‍കിയതെന്ന് വ്യക്തമല്ല. എന്നാല്‍, ഗണ്യമായ തുക മസ്‌ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 15നാണ് ട്രംപിന് ലഭിച്ച സംഭാവനകളെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും പുറത്ത് വരിക.

സംഭാവന സംബന്ധിച്ച് ബ്ലുംബെര്‍ഗിന്റെ ചോദ്യങ്ങളോട് മസ്‌ക് പ്രതികരിച്ചിട്ടില്ല. ട്രംപി?ന്റെ പ്രചാരണവിഭാഗവും ഇക്കാര്യത്തില്‍ പ്രതികരണം നടത്താന്‍ വിസമ്മതിച്ചു. 2024ലെ തെരഞ്ഞെടുപ്പിലും കുടിയേറ്റ വിരുദ്ധ നയങ്ങളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ മസ്‌ക് മുന്‍ യു.എസ് പ്രസിഡന്റിന് സംഭാവന നല്‍കുന്നത്.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനേക്കാളും മുന്‍തൂക്കം ട്രംപിനുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംഭാവന എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനിടെയുള്ള സംവാദങ്ങളില്‍ ഉള്‍പ്പടെ ബൈഡനേക്കാളും മുന്‍തൂക്കം ട്രംപ് നേടിയിട്ടുണ്ട്. അതേസമയം, മസ്‌കിന്റെ സംഭാവനയില്‍ പ്രതികരണവുമായി ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്തെത്തി.

ജോ ബൈഡന്റെ പ്രചാരണവിഭാഗം വക്താവ് ജെയിംസ് സിങ്ങറാണ് പ്രതികരിച്ചത്. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി കുറച്ച് തനിക്ക് അനുകൂലമായ സാഹചര്യം ട്രംപ് സൃഷ്ടിക്കുമെന്ന് മസ്‌കിനറിയാമെന്നും അതുകൊണ്ടാണ് ട്രംപിന് സംഭാവന നല്‍കിയതെന്നുമാണ് ജെയിംസ് സിങ്ങറിന്റെ പ്രതികരണം. കോര്‍പ്പറേറ്റ് നികുതി കുറക്കുമ്പോള്‍ മധ്യവര്‍ഗക്കാരുടെ നികുതി ട്രംപ് വര്‍ധിപ്പിക്കും. കോര്‍പ്പറേറ്റുകള്‍ക്കൊപ്പവും മധ്യവര്‍ഗക്കാര്‍ക്കൊപ്പവും നില്‍ക്കുക എന്നതാണ് ബൈഡന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ പല കാര്യങ്ങളും ട്രംപും മസ്‌കും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇലക്ട്രിക് കാറുകളില്‍ തുടങ്ങി ക്രിപ്‌റ്റോ കറന്‍സിയില്‍ വരെ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് മസ്‌ക് ട്രംപിന് സംഭാവന നല്‍കിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments