വാഷിംഗ്ടണ്‍: തന്റെ സ്കൂളിലെ 11 കാരിയായ വിദ്യാര്‍ഥിനിക്ക് 60 ലധികം പ്രേമലേഖനങ്ങള്‍ നല്കി തുടര്‍ച്ചയായി ശല്യം ചെയ്ത അധ്യാപകന് ഒടുവില്‍ അറസ്റ്റിലായി.
സൗത്ത് കരോലിന എലിമെന്ററി സ്കൂള്‍ മുന്‍ അധ്യാപകനും ടീച്ചര്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവുമായ ഡിലന് റോബര്‍ട്ട് ഡ്യൂക്സിനെയാണ് അറസ്റ്റ് ചെയ്തത്. 11 വയസ്സുള്ള വിദ്യാര്‍ഥിക്ക് 60ഓളം പ്രണയലേഖനങ്ങള്‍ നല്‍കുകയും പള്ളിയിലടക്കം പിന്തുടര്ന്നു ശല്യം ചെയ്തതായും പോലീസ് പറയുന്നു. കുട്ടിയെ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചതായും പൊലീസ് പറയുന്നു. ഈ വര്‍ഷത്തെ വേനല്‍ക്കാല അവധിക്ക് മുമ്പ് ഓരോ ദിവസവും ഒരു കത്ത് അടങ്ങിയ ബോക്സ് ഡ്യൂക്ക്സ് പെണ്‍കുട്ടിക്ക് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ഇയാളുടെ ശല്യം രൂക്ഷമായതോടെ കുട്ടി ഇയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ നിന്ന് മാറാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെ കുട്ടി പോകുന്ന പള്ളിയിലും ഇയാള്‍ പിന്തുടര്ന്നെത്തി ശല്യം ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്ന് കുട്ടിയുടെ നിരവധി ചിത്രങ്ങള്ഡ കണ്ടെത്തി. ഡ്യൂക്ക്സിനെ സ്റ്റാക്കിംഗ് കുറ്റം ചുമത്തി ആന്ഡേഴ്സണ് കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ബോണ്ടില്‍ വിട്ടയച്ചു. 50,000 ഡോളര്‍ ജാമ്യമായി നിശ്ചയിക്കുകയും പുറത്തിറങ്ങിയാല്‍ ഇരയുമായോ അവളുടെ കുടുംബവുമായോ ഒരു ബന്ധവും പാടില്ലെന്നും വ്യവസ്ഥ ചെയ്തു.