Sunday, December 22, 2024

HomeCrimeവിലക്ക് ലംഘിച്ച്  വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി യുവാക്കള്‍, അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് പോയി

വിലക്ക് ലംഘിച്ച്  വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി യുവാക്കള്‍, അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് പോയി

spot_img
spot_img

ബാംഗളൂര്‍: വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന പോലീസിന്റെ വിലക്ക് ലംഘിച്ച  വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികള്‍ക്ക് പോലീസിന്റെ വക ശിക്ഷ.  . മുടിഗെരെയിലെ കവിഞ്ഞൊഴുകുന്ന ചാര്‍മാടി വെള്ളച്ചാട്ടത്തിലാണ് വിനോദ സഞ്ചാരികള്‍ കുളിക്കാനിറങ്ങിയത്. മുന്നറിയിപ്പ് അവ?ഗണിച്ചതോടെ വിനോദസഞ്ചാരികളുടെ വസ്ത്രങ്ങളുമായി  കര്‍ണാടപോലീസ് പോയി.  മഴക്കാലത്ത് വിനോദസഞ്ചാരികള്‍ വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന ബോര്‍ഡ് പോലീസ് സ്ഥാപിച്ചിരുന്നു. ഇതൊന്നും വകവെയ്ക്കാതെയായിരുന്നു വിനോദസഞ്ചാരികളുടെ വെള്ളച്ചാട്ടത്തിലെ ഉല്ലാസം.

വന്‍ അപകട സാധ്യത നിലനില്ക്കുന്ന പ്രദേശത്ത്  പാറക്ക് മുകളില്‍ കയറിയാണ് വിനോദ സഞ്ചാരികള്‍ കുളിച്ചത്. പാറയില്‍ കയറരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇതോടെയാണ് കരയില്‍ അഴിച്ചുവെച്ച വസ്ത്രങ്ങളുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. വസ്ത്രങ്ങള്‍ തിരികെ നല്‍കാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല.

പിന്നീട്, പൊലീസ് സ്റ്റേഷനിലെത്തി വിനോദ സഞ്ചാരികള്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതോടെ വസ്ത്രം തിരികെ നല്‍കി.  മഴക്കാലമായതിനാല്‍ അപകടസാധ്യത ചൂണ്ടിക്കാട്ടി കര്‍ണാടകയുടെ ചില ഭാഗങ്ങള്‍ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments