Friday, October 18, 2024

HomeNewsKeralaവയനാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വത്തില്‍ പെടാപ്പാട് പെട്ട് സിപിഐ

വയനാട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വത്തില്‍ പെടാപ്പാട് പെട്ട് സിപിഐ

spot_img
spot_img

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഒഴിവായതിനെ തുടര്‍ന്ന്് മാസങ്ങള്‍ക്കുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വം സിപിഐക്ക് വെല്ലുവിളിയാകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക മത്സരിക്കുമെന്നുറപ്പായതോടെ എതിരാളിയായി ആരെ രംഗത്തിറക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. രാഹുല്‍ ഗാന്ധിക്കെതിരേ പാര്‍ട്ടി ദേശീയ നേതാവ് ആനീ രാജ മത്സരിച്ചതിനെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ പഞ്ചാബില്‍ നിന്നുള്ള പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിരിക്കെ ആനി രാജയെ മത്സരിപ്പിച്ചതില്‍ സിപിഐയ്‌ക്കെതിരേ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പാര്‍ട്ടി പറഞ്ഞിട്ടാണ് മത്സരിച്ചത് എന്ന് ആനി രാജ ദേശീയ കൗണ്‍സിലില്‍ വ്യക്തമാക്കിയതോടെ സിപിഐ കേരള ഘടകത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സ്ഥാനാര്‍ഥിയായതെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ഇനി വീണ്ടും പ്രിയങ്കയ്‌ക്കെതിരേ ആനി രാജ മത്സരത്തിനിറങ്ങാന്‍ സാധ്യത കുറവാണ്.
എന്നാല്‍ ശക്തരായ സ്ഥാനാര്‍ഥിയെ മത്സര രംഗത്തിറക്കിയില്ലെങ്കില്‍ ബിജെപി അത് പ്രചാരണായുധമാക്കും. കഴിഞ്ഞ തവണ രാഹുലിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായിരുന്നു രംഗത്തിറങ്ങിയത്.

യുഡിഎഫിന് അതിശക്തമായ അടിത്തറയുള്ള മണ്ഡലമാണ് വയനാട്. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള പ്രിയങ്ക മത്സര രംഗത്തേയക്ക് വരുന്നതോടെ എല്‍ഡിഎഫും ബിജെപിയും ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ട അവസ്ഥയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments