Friday, October 18, 2024

HomeCanadaകനത്ത മഴയും വെള്ളപ്പൊക്കവും ടൊറന്റോയിലെ ഹൈവേ അടച്ചു; ഹൈവേയില്‍ കുടങ്ങിയ 14 പേരെ രക്ഷിച്ചു

കനത്ത മഴയും വെള്ളപ്പൊക്കവും ടൊറന്റോയിലെ ഹൈവേ അടച്ചു; ഹൈവേയില്‍ കുടങ്ങിയ 14 പേരെ രക്ഷിച്ചു

spot_img
spot_img

ടൊറന്റോ: കാനഡയിലെ ടൊറന്റോ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പ്രധാന ഹൈവേകളില്‍ ഒന്നായ പാര്‍ക്ക് വേ ഹൈവേ അടച്ചു. ചൊവ്വാഴ്ച്ചയാണ് ഹൈവേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം ദുഷ്‌കരമായതോടെ അടച്ചത്. ചെറു റോഡുകളും താഴന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു.

നഗരത്തിന്റെ വടക്ക് ഭാഗത്ത് നിന്ന് ഡൗണ്‍ ടൗണ്‍ ഏരിയയിലേക്ക് പോകുന്ന ഡോണ്‍ വാലി പാര്‍ക്ക്വേയുടെ ഒരു ഭാഗം വെള്ളപ്പൊക്കം കാരണം അടച്ചതായി ടൊറന്റോ പോലീസ് പറഞ്ഞു. ഹൈവേയില്‍ വെള്ളത്തില്‍ക്കുടുങ്ങിയ 14 പേരെ രക്ഷപെടുത്തിയതായി അഗ്നിരക്ഷാ സേന അറിയിച്ചു. ഹൈവേയില്‍ മുന്നോട്ടുപോകാനാവാതെ കാറിനുള്ളില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയവരെയാണ് രക്ഷിച്ചത്.

താന്‍ കാറില്‍ പോയപ്പോള്‍ ചുറ്റു നിന്നും കാറിലേയ്ക്ക് വെള്ളം ഇരച്ചുകയറിയാതായും അഗ്നിശമന സേന എത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്നും രക്ഷപെട്ട 26 കാരന്‍ പ്രതികരിച്ചു.

ഡൗണ്‍ ടൗണ്‍ കോറിന്റെ ഹൃദയഭാഗത്ത്, പ്രധാന ട്രാന്‍സിറ്റ് ടെര്‍മിനസായ യൂണിയന്‍ സ്റ്റേഷനില്‍ വെള്ളപ്പൊക്കമുണ്ടായി. ഇവിടുത്തെ സ്റ്റേഷനിലെ സ്റ്റോറുകള്‍ അടക്കുകയും ചെയ്തു. റീട്ടെയില്‍, റെസ്റ്റോറന്റുകള്‍ എന്നിവയും സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയും വെള്ളപ്പൊക്കം കാരണം അടച്ചു. ഈ മേഖലയിലെ വൈദ്യുതി ബന്ധവും നിശ്ചലമായി. മഴയും വെള്ളപ്പൊക്കവും മൂലം ട്രാന്‍സിസറ്റ് ബസുകളും സ്ട്രീറ്റ് കാറുകളും അവരുടെ സാധാരണ റൂട്ടില്‍ നിന്ന് മാറായാണ് പല സര്‍വീസുകളും നടത്തിയതെന്നു ടൊറന്റോ ട്രാന്‍സിസ്റ്റ് കമ്മീഷ്ണര്‍ വ്യക്തമാക്കി. ടൊറന്റോ മേഖലയില്‍ അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments