കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനായിരുന്ന ഗുരുരത്നം റവ ഫാ ഡോ.റ്റി ജെ ജോഷ്വ(97) കർത്താവിൽ നിദ്രപ്രാപിച്ചു. കോട്ടയം പഴയസെമിനാരിയിലെ സീനിയർ അദ്ധ്യാപകനായിരുന്നു.കുറിച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മലങ്കര സഭയുടെ കൺവെൻഷൻ രംഗത്തെ പ്രഗൽഭ ആചാര്യ ശ്രേഷ്ഠനായിരുന്നു.
നിലവിൽ മലങ്കര സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗമാണ് കോന്നി കൊന്നപ്പാറ സെൻ്റ് പീറ്റേഴ്സ് ഇടവകാംഗമാണ് ഇപ്പോൾപള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് .
പത്തനംതിട്ട കോന്നി തെക്കിനേത്ത് ജോണിന്റെയും റേച്ചലിന്റെയും മകനായി 1929 ഫെബ്രുവരി 13ന് ജനനം. കോന്നിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളജിൽ ഇന്റർമീഡിയറ്റ് പഠനം, ആലുവ യുസി കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബിഎ, കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്ന് ബിഡി, അമേരിക്കയിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എസ്ടിഎം ബിരുദം, ജറുസലമിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണപഠനം. 1956ൽ വൈദികൻ, (മാതൃ ഇടവകയായ കൊന്നപ്പാറ പള്ളിയിൽ വെച്ച്) 1954 മുതൽ 2017 വരെ കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപകൻ ആയിരുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനിയുടെയും,അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും,വൈദികരുടെയും ഗുരു.
64 വർഷമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുന്നു. 65 പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചു. കൂടാതെഇന്നത്തെ ചിന്താവിഷയം പുസ്തകരൂപത്തിൽ 14 വാല്യങ്ങൾ.
പരേതയായ ഡോ മറിയാമ്മ ജോഷ്വാ കൊച്ചമ്മയാണ് ഭാര്യ.
അമേരിക്കയിൽ പ്രഫസറായ ഡോ. റോയി, ഗൈനക്കോളജിസ്‌റ്റ് ഡോ. രേണു എന്നിവരാണു മക്കൾ.
സംസ്‌കാരശുശ്രുഷ പിന്നീട്.