ന്യൂയോര്‍ക്ക്: 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ചെയ്തത് ശരിയായ കാര്യമാണെന്ന് പ്രതികരിച്ച് ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി.
ഇത് ബൈഡന് എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നിരിക്കുമെന്നും എന്നാല്‍ അമേരിക്കയെ ഒന്നാമതെത്തിക്കാന്‍ എടുത്ത ഒന്നായിരിക്കുമെന്നും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിലെ പ്രമുഖര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ അറ്റോര്‍ണി രവി ബത്രയാണ് ബൈഡന്റെ തീരുമാനത്തെ അംഗീകരിച്ചും ശരിയായ തീരുമാനമെന്നും പ്രതികരിച്ചത്.
81 കാരനായ ബൈഡന് ഞായറാഴ്ചയാണ് എക്സിലൂടെ തന്റെ പിന്മാറ്റത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്. തനിക്കുപകരക്കാരിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ചെയ്തത് ശരിയായെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ ആഗോള റിയല്‍ എസ്റ്റേറ്റ് ഉപദേഷ്ടാവും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപദേശിക്കുന്ന സംരംഭകനുമായ അല്‍ മേസണ്‍ പറഞ്ഞു. എന്നാല്‍, കമലാ ഹാരിസിനും ട്രംപിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.