Friday, October 18, 2024

HomeAmericaഇരിട്ടി സ്വദേശിനിക്ക് 3.10 കോടി രൂപയുടെ യുഎസ് സ്‌കോളര്‍ഷിപ്

ഇരിട്ടി സ്വദേശിനിക്ക് 3.10 കോടി രൂപയുടെ യുഎസ് സ്‌കോളര്‍ഷിപ്

spot_img
spot_img

ഇരിട്ടി : വിളക്കോടു സ്വദേശിനി പി.എ.സങ്കീര്‍ത്തനയ്ക്കു യുഎസിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ കെമിക്കല്‍ ബയോളജിയില്‍ ഗവേഷണത്തിനു 3.10 കോടി രൂപയുടെ സ്‌കോളര്‍ഷിപ്.

തിരുവനന്തപുരം ഐസറില്‍ നിന്നു ബിഎസ്എംഎസ് പഠനം പൂര്‍ത്തിയാക്കിയ സങ്കീര്‍ത്തന ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ് നേടിയിട്ടുണ്ട്. ലൈറ്റ് ഉപയോഗിച്ചുള്ള കാന്‍സര്‍ തെറാപ്യൂട്ടിക് ഡൈയുടെ നിര്‍മാണത്തില്‍ ടോക്കിയോ മെട്രോപ്പൊലിറ്റന്‍ യൂണിവേഴ്‌സിറ്റി, ടോക്കിയോ യൂണിവേഴ്‌സിറ്റി, എന്നിവിടങ്ങളിലും ഗവേഷണം നടത്തിയിരുന്നു.

കാവുംപടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.കെ.അനില്‍കുമാറിന്റെയും ആറളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി.സി.സവിതയുടെയും മകളാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 2 തവണ ഇംഗ്ലിഷ് പ്രസംഗം മത്സരത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. സഹോദരി മാളവിക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments