Monday, December 23, 2024

HomeNewsIndiaകാർഗിൽ യുദ്ധത്തിന്‍റെ 25ാം വാര്‍ഷികം: വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

കാർഗിൽ യുദ്ധത്തിന്‍റെ 25ാം വാര്‍ഷികം: വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

spot_img
spot_img

ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിന്‍റെ 25ാം വാർഷികത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്നര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. കാർഗിലിൽ എത്തിയ പ്രധാനമന്ത്രി യുദ്ധസ്മാരകം സന്ദർശിച്ചാണ് പുഷ്പചക്രം അർപ്പിച്ചത്.

താൻ കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കുകയും വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികർക്ക് എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന ദിവസമാണിതെന്നും.” മോദി എക്സിൽ വ്യക്തമാക്കി.

1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യൻ സൈന്യം നിർമീച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.

ഷി​ങ്കു​ൻ – ലാ ​തു​ര​ങ്ക പ​ദ്ധ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്ക​മി​ടും. തു​ര​ങ്കം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള തു​ര​ങ്ക​മാ​യി ഇ​തു മാ​റും. ഷി​ങ്കു​ൻ – ലാ ​തു​ര​ങ്കം ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വേ​ഗ​ത്തി​ലു​ള്ള നീ​ക്കം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു – പദും – ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കവും ഉൾപ്പെടുന്നു. ഇത് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്ക സൗകര്യമൊരുക്കുന്നതാകും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറുകയും ചെയ്യും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments