യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നുള്ള പ്രസിഡന്റ് ജോ ബൈഡന് പിന്മാറ്റം ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് അപ്രതീക്ഷിത തിരിച്ചയായിരുന്നു. ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നേതാവും മുന്‍ പ്രസിഡന്റുമായ ബറാക് ഒബാമ പിന്തുണയ്ക്കുന്നില്ലെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ അതിനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബൈഡന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍. ശക്തനായ എതിര് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ വിജയം നേടാന്‍ കമലയ്ക്ക് കഴിയുമോയെന്ന സംശയമാണ് ഇതിന് കാരണമെന്ന് അവര്‍ വെളിപ്പെടുത്തി.
ബൈഡന് പകരം കമലാ ഹാരിസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മിക്ക ഡെമോക്രാറ്റിക് നേതാക്കളും അവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒബാമ ഈ തീരുമാനത്തിനെതിരേ വിയോജിപ്പ് രേഖപ്പെടുത്തി. ‘‘ഒബാമ അസ്വസ്ഥനാണ്. കാരണം, അവര്‍ ജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം,’’ ബൈഡന്റ് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
‘‘കമലാ ഹാരിസിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കഴിവില്ലെന്ന് അദ്ദേഹത്തിന് അറിയാം. എല്ലാ കുടിയേറ്റക്കാര്‍ക്കും ആരോഗ്യഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് വാദിക്കുന്നയാളാണ് കമല. കൂടാതെ, അതിര്‍ത്തിയുടെ ചുമതയുള്ളയാളായിട്ട് പോലും ഒരിക്കലും അവര്‍ അതിര്‍ത്തി സന്ദര്‍ശിച്ചിട്ടില്ല. മുന്നിലുള്ള വെല്ലുവിളികള്‍ തരണം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്,’’ അവര്‍ പറഞ്ഞു.
അറ്റ്ലാന്റയില്‍ കഴിഞ്ഞ മാസം നടത്തിയ സംവാദത്തില്‍ ദയനീയമായ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് ബൈഡനെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.
ട്രംപിനെതിരേ നടത്തുന്ന ചര്‍ച്ചകളില്‍ ഹാരിസിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമോയെന്ന് ഡെമോക്രാറ്റിക് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സംശയം പ്രകടിപ്പിച്ചു. ഇസ്രയേല്‍, പലസ്തീന്, യുക്രൈന് തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ ശരിയായ തീരുമാനങ്ങള്‍ എടുത്തേക്കില്ലെന്നും അവര്‍ പറഞ്ഞു.
നാമനിര്‍ദേശത്തില്‍ ഹാരിസിന് എതിരായി ആരും മുന്നോട്ട് വരാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണ അവര്‍ നേടുകയായിരുന്നു. കമലാ ഹാരിസിനെ ബൈഡന് ഉടനടി അംഗീകരിച്ചത് ഒബായെ അത്ഭുതപ്പെടുത്തിയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈഡന് പകരം അരിസോണ സെനറ്റര്‍ മാര്‍ക്ക് കെല്ലിയെ അടുത്തമാസം നടത്തുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് സാധ്യതയുള്ള സ്ഥാനാര്‍ഥിയായി ഒബാമ അനുകൂലിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസിനെ ഒബാമ ഉടന്‍ അംഗീകരിക്കുമെന്ന് എന്‍ബിസി റിപ്പോര്‍ട്ടു ചെയ്തു. കമലാ ഹാരിസിനെ ഒബാമ സ്വകാര്യമായി പൂര്‍ണമായും പിന്തുണച്ചിട്ടുണ്ടെന്നും അവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.