മൗണ്ട് ഒലീവ് (ന്യൂജഴ്സി): സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ 26 , 27 എന്നീ ദിവസങ്ങളിലായി ആചരിക്കുന്നു. വെള്ളി വൈകുന്നേരം 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 7 മണിക്ക് സമർപ്പണഗാനം, 7:15ന് ഫാ. വിജയ് തോമസ് നയിക്കുന്ന കൺവൻഷൻ പ്രസംഗം, 7:30ന് റാസ, അനുഗ്രഹ പ്രാർഥന, കൈമുത്ത് എന്നിവയ്ക്കുശേഷം റോഷിൻ മാമ്മൻ, സിജി ആനന്ദ് എന്നിവർ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടാകും.
ശനി രാവിലെ 8.30ന് നമസ്ക്കാരം, തുടർന്ന് കുർബാനയിൽ ഫാ. എബി പൗലോസ് പ്രധാന കാർമ്മികത്വം വഹിക്കും. മധ്യസ്ഥ പ്രാർത്ഥന, ബെനഡിക്ഷൻ എന്നിവയ്ക്കുശേഷം ഭക്ഷണവും നറുക്കപ്പെടുപ്പും ഉണ്ടായിരിക്കും. ജൂലൈ 21 നാണ് കൊടിയേറ്റ് നടത്തി. ജൂലൈ 28 ന് സമാപിക്കും.

കൂടാതെ പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 24ന് ഫാ. ഡോ. എബി ജോർജ് സൂമിലൂടെ കൺവൻഷൻ പ്രസംഗം, 25ന് ഫാ. ഡോ. രാജു വറുഗീസ് സൂമിലൂടെ കൺവൻഷൻ പ്രസംഗവും നടത്തി. തോമസ്കുട്ടി/റോസ്ലിൻ ഡാനിയൽ, റിനു/ബിന്ദു ചെറിയാൻ, ഏബ്രഹാം/സൂസാനോ തോമസ്, റോഷിൻ/ജൂലി ജോർജ്, ജോർജ്/ഇന്ദിരാ തുമ്പയിൽ എന്നിവരാണ് ഇത്തവണത്തെ പെരുനാൾ ഏറ്റെടുത്ത് നടത്തുന്നവർ.
വിവരങ്ങൾക്ക്: ഫാ. ഷിബു ഡാനിയൽ (വികാരി), നിതിൻ ഏബ്രഹാം സെക്രട്ടറി (845 596 0122), റിനു ചെറിയാൻ ട്രസ്റ്റി (201 455 1826) എന്നിവരുമായി ബന്ധപ്പെടുക.