Friday, October 18, 2024

HomeNewsKeralaഗംഗാവാലി നദിയിലെ അടിയൊഴുക്ക് അതി ശക്തം:അര്‍ജുനായുള്ള തെരച്ചിലിനു കടുത്ത വെല്ലുവിളി

ഗംഗാവാലി നദിയിലെ അടിയൊഴുക്ക് അതി ശക്തം:അര്‍ജുനായുള്ള തെരച്ചിലിനു കടുത്ത വെല്ലുവിളി

spot_img
spot_img

ബാംഗളൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിനു കടുത്ത വെല്ലുവിളിയായി ഗംഗാവാലി നദിയിലെ കനത്ത അടിയൊഴുക്ക്, അര്‍ജുനെ കാണാതായി പന്ത്രണ്ടാം ദിവസത്തിലേക്ക് തിരച്ചിലെത്തി . നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ് നിലവില്‍. ഈ മേഖലയില്‍മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന് നദിയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
മുങ്ങല്‍ വിദഗ്ധര്‍ക്കായി ഫ്‌ലോട്ടിങ് പ്രതലം ഉള്‍പ്പെടെ തയാറാക്കാന്‍ ആലോചനയുണ്ട്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരിക്കുകയാണ്. തിരച്ചില്‍ ഇനിയും നീളുമോയെന്ന ആശങ്കയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments