Monday, December 23, 2024

HomeNewsKeralaവയനാട് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 284 മൃതദേഹങ്ങള്‍; തമിഴ്‌നാട് അതിര്‍ത്തി കടന്നും...

വയനാട് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 284 മൃതദേഹങ്ങള്‍; തമിഴ്‌നാട് അതിര്‍ത്തി കടന്നും തിരച്ചില്‍ നടത്തും

spot_img
spot_img

കല്പറ്റ: കേരളത്തിനെ കണ്ണീരിലാഴ്ത്തി വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ എണ്ണം മണിക്കൂറുകള്‍ കഴിയുംതോറും ഉയരുന്നു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 284 ആയി ഉയര്‍ന്നു. തെരച്ചില്‍ വ്യാപകമായതോടെ കൂടുതല്‍ മൃതദേഹങ്ങള്‍ സൈന്യവും മറ്റു രക്ഷാ പ്രവര്‍ത്തകരും കണ്ടെത്തി. നിലമ്പൂര്‍ 139, മേപ്പാടി സിഎച്ച്‌സി 132, വിംസ് 12, വൈത്തിരി ഒന്ന്, ബത്തേരി ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്നത്തെ തെരച്ചില്‍ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്..
നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് 15 കിലോമീറ്റര്‍ വനഭാഗം കഴിഞ്ഞാല്‍ തമിഴ്‌നാട് അതിര്‍ത്തിയാണ്. തമിഴ്‌നാട് അതിര്‍ത്തി കടന്നും തിരച്ചില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. വനം വകുപ്പ് ആണ് തിരച്ചില്‍ നടത്തുന്നത്. ബെയ്‌ലി പാലം നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതല്‍ വേഗത്തിലാക്കും
നിലവില്‍ 1100 അംഗങ്ങള്‍ ഉള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഡാവര്‍ നായകളെയും ദുരന്തമേഖലയില്‍ എത്തിച്ചു. പോലീസിന്റെ കെ ഒന്‍പത് ടീമും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ചാലിയാര്‍ പുഴയുടെ ഉള്‍ വനത്തില്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഇന്ന് തിരച്ചില്‍ നടത്തും.

ചാലിയാറിന്റെ പോഷക നദികള്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്സും സംഘങ്ങള്‍ ആയി തിരിഞ്ഞു ഇന്ന് തിരച്ചില്‍ നടത്തുന്നു. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയില്‍നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് ടീമുകള്‍ വയനാട്ടിലേക്ക് തിരിച്ചു. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments