Monday, December 23, 2024

HomeAmericaഫിലാഡൽഫിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ വർണ്ണാഭമായി

ഫിലാഡൽഫിയയിൽ ഇന്ത്യൻ ക്രിസ്ത്യൻ ഡേ വർണ്ണാഭമായി

spot_img
spot_img

ഫിലാഡൽഫിയയിൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിൻ്റെ കഴിഞ്ഞ അൻപതോളം വർഷം നീണ്ട കുടിയേറ്റ ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും പെട്ട നാൽപ്പതോളം സഭകൾ ഒത്തു ചേർന്ന് ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആചരിച്ചു. ഫിലാഡൽഫിയ സീറോ മലബാർ കാത്തോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ ജൂലൈ 28 നു നടന്ന പരിപാടിയിൽ കേരള ക്രൈസ്തവ സഭകൾക്കു പുറമെ ഗുജറാത്തി , തെലുങ്ക് ചർച്ചുകളും ക്വയർ , വേദപാരായണം , ഏകാന്ത ഗീതം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ ഓർഗനൈസിങ് കമ്മിറ്റീ ചെയർമാൻ കൂടിയായ സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച് ഫിലാഡൽഫിയ വികാർ ഫാദർ എം കെ കുര്യാക്കോസും ആതുര സേവന രംഗത്തെ സംഭാവനകൾ എന്ന വിഷയത്തിൽ ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി അംഗം ഡോക്ടർ ആൽവിൻ ജോസെഫും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഫിലഡൽഫിയ സെൻ്റ് പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാർ ഫാദർ എൽദോസ് കെ പിയുടെ പ്രാരംഭ പ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനങ്ങൾ റേച്ചൽ ഉമ്മൻ ആലപിച്ചു. ഏഷ്യാനെറ്റ് യു എസ് എ റീജിയണൽ മാനേജർ വിൻസെന്റ് ഇമ്മാനുവേൽ , ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ , പമ്പ മലയാളി അസോസിയേഷൻ പ്രതിനിധി അലക്സ് തോമസ് , അമേരിക്കൻ മണിപ്പൂർ ചർച്ച് പാസ്റ്റർ മാർക് ഹോകിപ് , ഗുജറാത്ത് ചർച്ച പാസ്റ്റർ വി.കെ മാക്വന , വേൾഡ് മലയാളി അസോസിയേഷൻ പെൻസിൽവാനിയ ചെയർമാൻ നൈനാൻ മത്തായി , എക്ലേസിയ യുണൈറ്റഡ് ഇന്റർനാഷനൽ പ്രസിഡന്റ് ബിമൽ ജോൺ , റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളായ ആരോൺ ബാഷിർ , മൈക്ക് ബർഗെൻ , പെൻസിൽവാനിയ തെലുങ്ക് ചർച്ച് പാസ്റ്റർ ജയ്‌കർ എന്നിവർ പ്രസംഗിച്ചു. സാം തോമസ്, തോമസുകുട്ടി വർഗീസ് , ഫെയ്ത് എൽദോ , സുനിത അനീഷ് എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർമാരായിരുന്നു. ഓർഗനൈസിങ് കമ്മിറ്റീ സെക്രട്ടറി പോൾ വർക്കി സ്വാഗതവും സ്റ്റാൻലി ജോർജ് നന്ദിയും അറിയിച്ചു

. ഓർഗനൈസിങ് കമ്മിറ്റീ വൈസ് ചെയർമാൻ പാസ്റ്റർ പി സി ചാണ്ടി സമാപന പ്രാർത്ഥനയും റവ. ഫാദർ കെ കെ ജോൺ ആശീർവാദവും നൽകി. ഫിലാഡൽഫിയ റിവർ ഓഫ് ലൈഫ് പാകിസ്താനി ചർച്ച് ക്വയർ പരിപാടിയിൽ അതിഥികളായി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് വിഭവ സമൃദ്ധമമായ ഫെല്ലോഷിപ്പ് ഡിന്നറും ഒരുക്കിയിരുന്നു. ഫിലാഡൽഫിയയിലെ വിവിധ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ചു വിശ്വാസികളും പൂരോഹിതരും ചടങ്ങിൽ പങ്കെടുത്തു.

ലിസി തോമസ്, ലീലാമ്മ വർഗ്ഗീസ് ,ദീപ ജെയിംസ്, ജോൺസൺ മാത്യു , മിതേഷ്‌ , ബിനോദ് ബാബു , എബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വളണ്ടിയർ കമ്മിറ്റിയും, എൽദോ വർഗീസ് , ജെയിംസ് പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ ഫുഡ് കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു എക്ലിസിയ യുണൈറ്റഡ് ഇന്റർനാഷണൽ എന്ന രാജ്യാന്തര ക്രൈസ്തവ സംഘടനയാണ് പരിപാടിയുടെ ഏകോപനം നടത്തിയത്.ഡ് കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു എക്ലിസിയ യുണൈറ്റഡ് ഇന്റർനാഷണൽ എന്ന രാജ്യാന്തര ക്രൈസ്തവ സംഘടനയാണ് പരിപാടിയുടെ ഏകോപനം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments