ന്യൂയോർക്ക്: അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമ നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ഡോ. മധുസൂദനന് നമ്പ്യാരുടെ ‘തിരികെ’ എന്ന ചെറുകഥയ്ക്ക് .
കഴിഞ്ഞ ജൂലൈയില്‍ അമേരിക്കയിലുടനീളമുള്ള മലയാളികള്‍ക്കു വേണ്ടി ഫോമാ സബ് കമ്മറ്റിയായ’ ലാംഗ്വേജ് ആന്‍ഡ് എഡ്യുക്കേഷന്‍ ‘ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനത്തിന് മഞ്ജു വര്‍ഗ്ഗീസിന്റെ ‘പരുന്ത് ‘ എന്ന ചെറുകഥ അര്‍ഹമായി.
ചെറുകഥാ മത്സരത്തില്‍ പ്രതീക്ഷിച്ചതിലുമധികം എന്‍ട്രികള്‍ ലഭിച്ചതായും ഇതില്‍ ഏറ്റവും മികച്ചവ തെരഞ്ഞെടുക്കുകയായിരുന്നുമെന്നു സംഘാടകര്‍ വ്യക്തമാക്കി.
വിജയികള്‍ക്കുള്ള സമ്മാനം പുന്റക്കാനയില്‍ നടത്തുന്ന ഫോമാ കണ്‍വന്‍ഷനില്‍ സമ്മാനിക്കും. വിജയികളായവര്‍ക്ക് ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയും സബ് കമ്മിറ്റിഅംഗങ്ങളും അനുമോദനങ്ങള്‍ രേഖപ്പെടുത്തി.