സാവോ പോളോ: ബ്രസീലില്‍ ഉണ്ടായ വിമാനാപകടത്തില്‍ 61 പേര്‍ മരിച്ചു. സാവോപോളയ്ക്ക് സമീപമാണഅ വിമാനദുരന്തമുണ്ടായത്. 61 പേരുമായി പറന്നുയര്‍ന്ന വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തകര്‍ന്നത്. എല്ലാവരും മരിച്ചുവെന്ന് എയര്‍ കമ്പനിയായ വോപാസ് പ്രസ്താവനയില്‍ പറയുന്നു. വിമാന കമ്പനിയുടെ കണക്കു പ്രകാരം 57 യാത്രക്കായും നാലു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നത് എടിആര്‍ 72-500 എന്ന ഇരട്ട എഞ്ചിന്‍വിമാനം വളരെപ്പെട്ടെന്ന് 17,000 അടി താഴേക്ക് താഴ്ന്നതായാണ്. ഇതേ തുടര്‍ന്ന് വിമാനം തകരുകയായിരുന്നു. അപക
തതെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി