Sunday, February 23, 2025

HomeMain Storyഗാസയില്‍ അഭയാര്‍ത്തി ക്യാമ്പിനു നേര്‍ക്ക് ആക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ അഭയാര്‍ത്തി ക്യാമ്പിനു നേര്‍ക്ക് ആക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ടെല്‍അവീവ്: കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിനു നേര്‍ക്ക് ഇസ്രയേല്‍ സൈന്്യം നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാഫയാണ് ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത് പുറത്തുവിട്ടത് .സ്‌കൂളുകളില്‍ ഹമാസ് ഭീകരര്‍ ഉണ്ടെന്ന പേരിലാണ് ഗാസയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ടുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍  ഇസ്രയേല്‍ ആക്രമണം അഴിച്ചുവിടുന്നത്.

കഴിഞ്ഞ ആഴ്ച ഗാസയില്‍ വ്യാപക ആക്രമണം നടത്തിയതിനു പിന്നാലെയാണ്് ഇപ്പോള്‍്  ആക്രമണം ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് നാലിന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ക്കു നേരെ  നടന്ന ആക്രമണങ്ങളില്‍  30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 1ന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേലിനെതെ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.  10 മാസമായി നടക്കുന്ന യുദ്ധത്തില്‍ 40000 പലസ്തീനികളാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments