കൊച്ചി: പ്രമുഖ വ്യവസായി ജോൺ ഐപ്പ് നിസ്സി (60) അന്തരിച്ചു. എറണാകുളം ജില്ലയിലെ കലൂരിൽ വച്ചായിരുന്നു അന്ത്യം. റിസോർട്ടുകളുടെ ഉടമയും പീക്ക്-ടെലികോം സ്ഥാപകനുമായിരുന്നു. ബാഡ്മിൻ്റണിൽ പ്രകാശ് പദുക്കോണിനൊപ്പം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഏറെപ്പേരെ സഹായിക്കുകയും ഒട്ടേറെ പേർക്ക് തൊഴിൽ നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് യുഎസിലും ഡെൻമാർക്കിലും താമസിച്ചിരുന്ന ജോൺ ഐപ്പ് നിസ്സി, ബാഡ്മിൻ്റൺ കളിക്കാരുടെ കുടുംബത്തിൽ നിന്ന് വന്നയാളാണ്.
ഭാര്യ ലെനെ. മക്കളായ ജോയൽ, ജോഷ്വ എന്നിവർ ഡെന്മാർക്ക് ദേശീയ ബാഡ്മിൻ്റൺ ചാമ്പ്യൻമാരാണ്. അമ്മ ഗ്രേസി. സഹോദരൻ ഡോ. നിബു ഐപ്പ്, സഹോദരിമാർ സുനി ഡേവിഡ്, സാസു ഐപ്പ് (ഫ്ലോറിഡ). സംസ്കാരം പിന്നീട്.