വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്രസഹായത്തിൽ കേരളത്തെ പഴിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തോട് നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോ എന്ന് അന്വേഷിക്കൂവെന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശനം നടത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൻ്റെ ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതേ സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
സഹായം നൽകുന്നതിന് മുണ്ടക്കൈയിൽ ഉണ്ടായ നാശനഷ്ടങ്ങളെ സംബന്ധിക്കുന്ന വിശദമായ മെമ്മൊറാണ്ടം നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.