ന്യൂയോര്‍ക്ക് : ഇറാനുമായുള്ള ഇസ്രയേലിന്റെ സംഘര്‍ഷം ഓരോ ദിവസവും കടുക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്.
അടുത്ത ഏഴു മാസത്തേയ്ക്ക് ഇസ്രേലിലേക്ക് അമേരിക്കന്‍ എര്‍ലൈന്‍സ് സര്‍വീസുകള്‍ ഉണ്ടാവില്ല. എന്നു സര്‍വീസ് പുനനാരംഭിക്കുമെന്നും വ്യക്തമല്ല.
2025 ഏപ്രില്‍ വരെ ഇസ്രായേലിലേയ്ക്കും ഇസ്രായേലില്‍ നിന്ന് തിരിച്ചുമുള്ള എല്ലാ ഫ്ലൈറ്റുകളും റദാക്കിയതായി ഇസ്രായേല്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി (ഐ ബി എ) വ്യക്തമാക്കി.
ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന് പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുന്നുണ്ട്. അപ്പോഴും യുദ്ധഭീതി ഒഴിവായിട്ടില്ല. എപ്പോള്‍ വേണമെങ്കിലും വന്‍ ഏറ്റുമുട്ടലിന്റെ സാധ്യതയും നിലനില്ക്കുന്നു ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് അമേരിക്കന്‍ എയര്‍ലൈന്‍സ് താത്കാലികമായി ഇസ്രയേലിലേക്കുള്ള സര്‍വീസ് റദ്ദാക്കിയത്.
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ മരണത്തിനു പിന്നാലെ ശക്തമായ തിരിച്ചടി ഇസ്രയേലിനു നല്കുമെന്നു ഇറാന്റെ പുതിയ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
പല അന്താരാഷ്ട്ര വിമാന കമ്പനികളും .യുദ്ധ ഭീതിയെ തുടര്‍ന്ന് ഇ്സ്രയേലിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി