ജഞ്ചഗിര്‍: ഛത്തീസ്ഗഡിലെ ജഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ കളിപ്പാട്ടത്തിനായി വാശി പിടിച്ച ആറുവയസുകാരിയെ പിതാവ് അടിച്ചുകൊന്നു . സംഭവത്തില്‍ പ്രതിയായ ദിഷാന്‍ എന്ന സല്‍മാനെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മരിച്ച പെണ്‍കുട്ടിയും എട്ടു വയസ്സുള്ള സഹോദരിയും കളിപ്പാട്ടങ്ങളെ ചൊല്ലി വഴക്കിട്ടതില്‍ പ്രകോപിതനായ സല്‍മാന്‍ തടികൊണ്ട് അവരെ അടിക്കുകയായിരുന്നു. നേരത്തെ തന്നെ വഴക്കിനെ തുടര്‍ന്ന് പ്രതിയുടെ ഭാര്യ ഇയാളില്‍ നിന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
പ്രതിയുടെ അടിയേറ്റ ആറുവയസുകാരി അബോധാവസ്ഥയിലായതോടെ ഇയാള്‍ രണ്ടുമക്കളേയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും ഇളയ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൂത്ത മകള്‍ ഇപ്പോഴും ചികിത്സയിലാണെന്നു പൊലീസപറഞ്ഞു.
.