Sunday, February 23, 2025

HomeAmericaവെടിനിർത്തൽ കരാർ: നെതന്യാഹുവുമായി ആൻറണി ബ്ലിങ്കൻ്റെ ചർച്ച ഇന്ന്

വെടിനിർത്തൽ കരാർ: നെതന്യാഹുവുമായി ആൻറണി ബ്ലിങ്കൻ്റെ ചർച്ച ഇന്ന്

spot_img
spot_img

ഗസ്സ: വെടിനിർത്തൽ കരാർ നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഇന്ന്​ ചർച്ച നടത്തും. ചർച്ചയ്ക്കായി ബ്ലിങ്കൻ ഇന്നലെ തെൽ അവീവിൽ എത്തി. എന്തു വിലകൊടുത്തും വെടിനിർത്തൽ കരാർ ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ബ്ലിങ്കൻ നീക്കം നടത്തുമെന്ന്​ അമേരിക്ക പ്രതികരിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്ന്​ അമേരിക്ക ഇസ്രായേൽ നേതാക്കളെ അറിയിച്ചിട്ടുണ്ട്​.

എന്നാൽ ശത്രുക്കളുടെ ഒരു ഭീഷണിക്കു മുന്നിലും മുട്ടുമടക്കില്ലെന്നും ഇസ്രായേലിനെ ആര്​ ആക്രമിച്ചാലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാർ സംബന്ധിച്ച്​ ഇസ്രായേൽ പ്രതിനിധി സംഘവുമായും നെതന്യാഹു ഇന്നലെ ആശയവിനിമയം നടത്തി. ഗസ്സ യുദ്ധത്തിൻറെ ഭാവി തീരുമാനിക്കേണ്ടത്​ സൈന്യമല്ല, മറിച്ച്​ രാഷ്ട്രീയനേതൃത്വം തന്നെയാണെന്ന്​ സംഘത്തോട്​ നെതന്യാഹു പ്രതികരിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

അതേസമയം കരാർ അട്ടിമറിക്കാൻ നെതന്യാഹു പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നതായി ഹമാസ്​ കുറ്റപ്പെടുത്തി. പത്തു മാസം പിന്നിടുന്ന ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന്​ താൽപര്യമില്ലെന്നും അടിക്കടി പുതിയ ഉപാധികൾ മുന്നോട്ടുവെക്കുന്നത്​ ഇതിൻറെ തെളിവാണെന്നും ഹമാസ്​ ആരോപിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിച്ച്​ സൈന്യത്തെ ഗസ്സയിൽ നിന്ന്​ പിൻവലിക്കാതെ കരാറിൽ ഒപ്പുവെക്കില്ലെന്ന്​ ഹമാസ്​ ആവർത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments