തിരുവന്തപുരം: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന രീതിയിലുള്ള സ്ഥിതിയാണെന്നു ഹേമാ കമ്മിറ്റിയില്‍ പരാമര്‍ശം. മലയാള സിനിമയില്‍ നടിമാര്‍ നേടിരുട്ട പ്രശ്നങ്ങള്‍ സംബ്ധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ഒടുവിലാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ പുറത്തുവിട്ടത്.
സിനിമാ മേഖലയില്‍ വ്യാപക ലൈംഗീക ചൂണഷമെന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. വിട്ടുവീഴ്ച്ച ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കും. . എതിര്‍ത്താല്‍ അസ്ലീല ഭാഷയില്‍ ബൈര്‍ ആക്രമണം. വിട്ടുവീഴ്ച്ച ചെയ്യുന്നവര്‍ക്ക് കോഡ് പേരുകള്‍. അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണം. സിനിമാ മേഖല നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്ന പരാമര്‍ശവും ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്ക് പലപ്പോഴും അവസരം ഉണ്ടാവില്ല. സ്ത്രീകളോട് പ്രാകൃത സമീപനമാണ് നടത്തുന്നത്. പരാതി ഉന്നയിക്കുന്നവര്‍ നേരിടേണ്ടി വരുന്നത് വിലക്കാണ്.
എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ അത് പരാതിപ്പെടാന്‍ പോലും നടിമാര്‍ ധൈര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട മൊഴികളില്‍ പറയുന്നുണ്ട്. മലയാള സിനിമയില്‍ വര്‍ഷങ്ങളായി നല നില്ക്കുന്ന പുരുഷാധിപത്യം സിനിമയെ നിയന്ത്രിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സിനിമയില്‍ നിലനില്‍ക്കുന്ന ഒരു മാഫിയയാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്നും ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മേഖലയില്‍ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേര് മൊഴി നല്‍കിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമര്‍ശനം. മൊഴി നല്കാന് സാക്ഷികള്‍ തയാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പോലീസിനെ പരാതിയുമായി സമീപിക്കാന്‍ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നല്കിയാല് പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്.
മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാര്‍ പണം ഉണ്ടാക്കാന്‍ വരുന്നവര്‍ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവര്‍ക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ സംവിധായകന് ശകാരിച്ചുവെന്നും മൊഴിയില്‍ പറയുന്നു.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. പരാതിപ്പെട്ടാല്‍ താന്‍ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാള്‍ മൊഴി നല്കി. കാരവന് സൗകര്യങ്ങള്‍ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയര്‍ ആര്ടിസ്റ്റുകള് പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിര്‍മ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.