Thursday, December 19, 2024

HomeHealth and Beautyമങ്കി പോക്‌സ്: പടരുന്നത് വകഭേദം വന്ന ക്ലേഡ് 1ബി വൈറസ്, ഇതുവരെ 15,000 കേസുകള്‍, 461...

മങ്കി പോക്‌സ്: പടരുന്നത് വകഭേദം വന്ന ക്ലേഡ് 1ബി വൈറസ്, ഇതുവരെ 15,000 കേസുകള്‍, 461 മരണം

spot_img
spot_img

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മങ്കി പോക്‌സ് കൂടുതല്‍ പേരിലേക്ക് പടരുന്നു. തുടക്കത്തില്‍ എംപോക്സ് വൈറസിന്റെ ക്ലേഡ് 1 വകഭേദമാണ് രോഗം പരത്തിയിരുന്നത്. പിന്നീട് ക്ലേഡ് 1ബി എന്ന പുതുവകഭേദം എത്തിയതോട് കൂടി കൂടുതല്‍ പേരിലേക്ക്, പ്രത്യേകിച്ച് കുട്ടികളിലേക്ക് കൂടി വൈറസ് പടരുകയായിരുന്നു.പല കേസുകളും അത്ര തീവ്രമല്ലെങ്കിലും മരണത്തിലേക്കും നയിക്കുന്ന രോഗസങ്കീര്‍ണ്ണത ചിലര്‍ക്കുണ്ടാകാം.

അണുബാധയെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. നേരത്തെ ആഫ്രിക്കന്‍ യൂണിയന്റെ ആരോഗ്യ ഏജന്‍സിയായ ആഫ്രിക്ക സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഈ ഭൂഖണ്ഡത്തിലെ ആരോഗ്യ അടിയന്തിരാവസ്ഥയായി എംപോക്സിനെ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 18 രാജ്യങ്ങളിലായി 15,000 പേര്‍ക്ക് പിടിപെട്ട എംപോക്സ് അണുബാധ 461 മരണങ്ങള്‍ക്കും കാരണമായി.

റുവാണ്ട, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, കെനിയ, ഉഗാണ്ട തുടങ്ങിയ പല രാജ്യങ്ങളിലും എംപോക്സ് പടരുന്നതായാണ് റിപ്പോര്‍ട്ട്.

കൈകാലുകള്‍, നെഞ്ച്, മുഖം, വായ, ലൈംഗിക അവയവങ്ങള്‍ എന്നിവയിലുണ്ടാകുന്ന ചൊറിഞ്ഞു പൊട്ടല്‍ ആണ് മുഖ്യ ലക്ഷണം. ഇവിടെ പിന്നീട് പഴുപ്പ് നിറഞ്ഞ കുരുക്കളും പൊറ്റയും രൂപപ്പെടും. പനി, തലവേദന, പേശിവേദന, ലിംഫ് നോഡുകളിലെ നീര് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഇത് പടരാം. വൈറസ് ഉള്ളിലെത്തി 21 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കും. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലാവധി.

ചര്‍മ്മങ്ങള്‍ തമ്മിലുള്ള ബന്ധം, ഉമിനീര്, മൂക്കള, ശരീരത്തിലെ മറ്റ് സ്രവങ്ങള്‍, അടുത്ത് നിന്നുള്ള സംസാരം എന്നിവ വഴിയെല്ലാം വൈറസ് പടരാം. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ പങ്കുവയ്ക്കുന്നതും വൈറസ് പടര്‍ച്ചയ്ക്ക് കാരണമാകാം. ഗര്‍ഭിണികള്‍ക്ക് വരുന്ന എംപോക്സ് ബാധ ഗര്‍ഭസ്ഥ ശിശുവിലേക്കും നവജാതശിശുക്കളിലേക്കും പടരാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments