Thursday, December 19, 2024

HomeCrimeകൊല്‍ക്കത്തയ്ക്ക് പിന്നാലെ ഡെറാഡൂണിലും കൂട്ട ബലാല്‍സംഗം; 17 കാരിയെ പീഢിപ്പിച്ച  അഞ്ചുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയ്ക്ക് പിന്നാലെ ഡെറാഡൂണിലും കൂട്ട ബലാല്‍സംഗം; 17 കാരിയെ പീഢിപ്പിച്ച  അഞ്ചുപേര്‍ അറസ്റ്റില്‍

spot_img
spot_img

ഡെറാഡൂണ്‍: കൊല്‍ക്കത്തയില്‍ പി.ജി ഡോക്ടറെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ബസിനുള്ളില്‍ കൗമാരക്കാരിയെ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഓഗസ്റ്റ് 12നാണ് കൊടും ക്രൂരത അരങ്ങേറിയത്. വഴിയറിയാതെ ബസില്‍ കയറിയ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 17-ാം തീയതിയാണ് പെണ്‍കുട്ടി മൃഗീയമായ പീഡനത്തിന് ഇരയായ വിവരം പോലീസ് പുറത്തുവിട്ടത്. ഡെറാഡൂണിലെ അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിലാണ് (ഐഎസ്.ബ.ടി) യുപി സ്വദേശിനിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ സക്കാര്‍ ബസിലെ ഡ്രൈവര്‍മാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.

ബസ് ഡ്രൈവര്‍ ധര്‍മേന്ദ്ര കുമാര്‍ (32), കണ്ടക്ടര്‍ ദേവേന്ദ്ര (52), രാജ്പാല്‍(57), രാജേഷ് കുമാര്‍ സോങ്കര്‍(38), രവി കുമാര്‍ (34) എന്നിവരാണ് പിടിയിലായത്. ഇതില്‍ രവി കുമാര്‍ യു. പി സ്വദേശിയാണ്. ബാക്കി പ്രതികള്‍ ഉത്തരാഖണ്ഡുകാരുമാണ്. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവര്‍മാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്‌സിന്റെ ക്യാഷറാണ് പ്രതികളിലൊരാളായ രാജേഷ് കുമാര്‍ സോങ്കറെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഐ.എസ്.ബി.ടിയിലെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി തനിച്ച് ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കൊടും ക്രൂരത പുറം ലോകം അറിഞ്ഞത്.

12-ന് വൈകിട്ടോടെയാണ് ശിശുക്ഷേമ സമിതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ സര്‍ക്കാരിന്റെ കീഴിലുള്ള ബാല്‍നികേതനിലേക്ക് മാറ്റി. ഇവിടെവെച്ചു നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പട്ടേല്‍ നഗര്‍ പൊലീസ് പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബസ് ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും.ദില്ലിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ആദ്യം കാണുന്നത്. ബസ് കണ്ടക്ടറായ ദേവേന്ദ്രയോട് എങ്ങിനെയാണ് പഞ്ചാബിലേക്ക് പോകേണ്ടതെന്ന് പെണ്‍കുട്ടി ചോദിച്ചു. ഇയാള്‍ ഈ ബസില്‍ കയറി ഡെറാഡൂണിലേക്ക് വരാനും അവിടെ വെച്ച് പഞ്ചാബിലേക്കുള്ള ബസില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി ഇയാളുടെ ബസില്‍ കയറി. ഡെറാഡൂണ്‍ സ്റ്റാന്റില്‍ വെച്ച് എല്ലാവരും ബസില്‍ നിന്നുമിറങ്ങിയതിന് പിന്നാലെ ദേവേന്ദ്രയും ധര്‍മേന്ദ്രയും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു.

ഇത് തൊട്ടടുത്ത ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ കണ്ടു. പിന്നീട് ഇവരും ബസിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ വിവരം അറിയച്ചാണ് ക്യാഷറായ രാജേഷ് കുമാര്‍ സ്ഥലത്തെത്തിയത്. പിന്നീട് ഇയാളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments