തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാഫിര്‍ സ്ക്രീന്‍ ഷോട
്ടിന്റെ ഉറവിടം കണ്ടെത്താതെ മെല്ലെപ്പോക്ക് നടത്തുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി യുഡിഎഫ്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ രണ്ടിന് യുഡിഎഫ് എംപിമാരുയേും എംഎല്‍എമാരുടേയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്.
വിവാദം വഷളാക്കിയത് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. എന്തുകൊണ്ട് സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നില്ല. ഹിന്ദു മുസ്ലീം ഐക്യം തകര്‍ക്കാനാണ് വിവാദത്തിലൂടെ സിപിഎം ശ്രമിക്കുന്നതെന്നും ഹസന് പറഞ്ഞു.
വയനാട് ദുരന്തില്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക വയനാടിനു വേണ്ടി മാത്രം ഉപയോഗിക്കണം. സിഎംഡിആര്‍എഫ് കണക്കുകള്‍ സുതാര്യമാക്കണം. നഷ്ടപരിഹാരം കണക്കാക്കാന്‍ തദ്ദേശ സ്വയംഭരണ ജന പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു കമ്മീഷനെ നിയോഗിക്കണം. നഷ്ട പരിഹാരം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് മാത്രം വിട്ടു കൊടുക്കരുത്. പ്രതിപക്ഷത്തെക്കൂടി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം .ഗ്രാമീണ്‍ ബാങ്കിന്റേത് ഗുരുതര വീഴ്ചയാണ്. ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പ പിടിച്ച ഇഎംഐ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീത് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു
.മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ വര്‍ഷം അവസാനം യുഡിഎഫിന്റെ നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോണ്‍ക്ലേവും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ചയും ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി പബ്ലിക്ക് ഹെല്‍ത്ത് കോണ്‍ക്ലേവും സംഘടിപ്പിക്കും.ഖാദര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമസഭയിലും അധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ചചെയ്യണം അല്ലാത്തപക്ഷം വ്യാപകമായ സമര പരിപാടികള്‍ക്ക് യുഡിഎഫ് നേതൃത്വം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കേരളത്തില്‍ യുഡിഎഫ് ശക്തമായി എതിര്‍ക്കും. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തെ യുഡിഎഫ് എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ അവിടുത്തെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഒക്ടോബര്‍ അവസാനത്തോടെ സേവ് പഞ്ചായത്ത് രാജ് ക്യാമ്പയിന് ആരംഭിക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്താനും യുഡിഎഫ് തീരുമാനിച്ചതായി ഹസന് കൂട്ടിച്ചേര്‍ത്തു.