Wednesday, March 12, 2025

HomeNewsKeralaഅമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു

അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു

spot_img
spot_img

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാ മേഖലയില്‍ ഉടലെടുത്ത ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ അമ്മ പ്രസിഡന്റ് ഉള്‍പ്പെടെ അമ്മയുടെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ അമ്മയിലെ ഭാരവാഹികളില്‍ ചിലര്‍ക്കെതിരേ ലൈംഗീകാരോപണം ഉയര്‍ന്നു വന്നതിനു പിന്നാലെയാണ് രാജിയെന്നാണ് അമ്മ ഭാരവാഹികള്‍ രാജിക്കത്തില്‍ വ്യക്മാക്കിയത്. രണ്ടു മാസത്തിനുള്ളില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള കമ്മിറ്റി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കും.

അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരേ തുടങ്ങിയ ആരോപണം മണിയന്‍പിള്ള രാജു, ബാബുരാജ് തുടങ്ങിയവരിലേക്ക് നീളുകയും ഒടുവില്‍ പൃഥ്വിരാജ്, ജഗദീഷ് ഉള്‍പ്പെടെയുള്ളവര്‍ അമ്മഭാരവാഹികള്‍ക്കെതിരേ രംഗത്തുവരികയും ചെയത്ിരുന്നു. ഓരോ ദിവസം കഴിയുംതോറും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നുപോലും വ്യാപക ആക്ഷേപം നേരിടേണ്ടി വന്ന പശ്ചാത്തലവും ഉണ്ടാ.യി. ഇതേ തുടര്‍ന്നാണ് അമ്മയില്‍ കൂട്ടരാജി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments