മലയാള ചലച്ചിത്ര മേഖലയില്‍ ധാരാളം കലാമൂല്യമുള്ള സിനിമകള്‍ സംഭാവന ചെയ്തവരെക്കൂടി സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന സംഭവവികാസങ്ങളാണ് പുറത്തുവരുന്നത്. സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ഭയാനകമായ വേലിക്കെട്ടുകള്‍ മറ്റൊരു രാജ്യത്തെ കഥ കോപ്പി ചെയ്തു മലയാളത്തില്‍ സിനിമയു ണ്ടാക്കിയതിനല്ല, ഈ രംഗത്തെ വരേണ്യ വര്‍ഗ്ഗത്തിന്റെ മാടമ്പിത്തരങ്ങള്‍ നടിമാരില്‍ ഭയം,ഭീതി വളര്‍ത്തിയിരി ക്കുന്നു. സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. സിനിമയില്‍ അഭിന യിക്കണമെങ്കില്‍ അല്ലെങ്കില്‍ ‘അമ്മ’ എന്ന സംഘടനയില്‍ അംഗമാകണമെങ്കില്‍ അടിവസ്ത്രം അഴിച്ചുവെക്ക ണമെന്നത് സിനിമയുടെ ജീര്‍ണ്ണ സംസ്‌കാരം വെളിപ്പെടുത്തുന്നു. അത് കലാ സാഹിത്യത്തെ അപമാനിക്കുന്നു.
ഹേമ കമ്മിറ്റി അംഗം നടി ശാരദപോലും സിനിമയിലെ അടിവസ്ത്ര വിഷയം അടിവരയിടുന്നു. ഇത് ലോകത്തെ ങ്ങുമില്ലാത്ത യോഗ്യതാ പരീക്ഷയാണ്. സ്ത്രീ സുരക്ഷ വീമ്പിളക്കുന്ന നാട്ടില്‍ ഇപ്പോഴുള്ള ഓരോ വെളിപ്പെടു ത്തലുകള്‍ മലയാളികളുടെ അന്തസ്സിനെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. തന്തയ്ക്ക് പിറന്ന പെണ്‍ കുട്ടികള്‍ ഏത് കൊലക്കൊമ്പനായാലും സിനിമ അടുക്കളപ്പുരയിലെ എച്ചില്‍ തിന്നുജീവിക്കുന്നവരല്ലെന്ന് വെളിപ്പെടുത്തുന്നു.ഇതിനുള്ളില്‍ നടക്കുന്ന ഹീനമായ പ്രവര്‍ത്തികളെ പുറത്തുകൊണ്ടുവരാന്‍ ഒരു ബംഗാളി നടിയുടെ സാക്ഷ്യപത്രം വേണ്ടിവന്നു. അതുവരെ മലയാളി നടിമാര്‍ ഉറക്കത്തിലായിരുന്നു. ചിലര്‍ ഇപ്പോഴും ഉറക്കം നടിക്കുന്നു. ജനാധിപത്യബോധമുള്ള ഒരു സംഘടനയായി ‘അമ്മ’ മാറുമോ?
ഈ സംഭവങ്ങളിലൂടെ പീഡനമേല്‍ക്കാത്ത നടിമാരെയും കരിനിഴലില്‍ നിര്‍ത്തുന്നു. ചില നടന്‍മാര്‍ ധരിച്ചിരിക്കുന്നത് ഞങ്ങളുടെ ഔദാര്യത്തിലാണ് നടിമാര്‍ ചോറ് കഴിക്കുന്നതെന്നാണ്. ഈ കൂട്ടരാണ് ‘അമ്മ’ എന്ന സംഘടനയെ ബന്ദികളാക്കി മുക്കിക്കൊല്ലാന്‍ ശ്രമിച്ചത്. അവര്‍ക്ക് അധികാരികളുടെ ഭാഗത്തു് നിന്ന് നല്ല പിന്തുണയും കിട്ടുന്നു. അതാണ് ഇരകളായ സ്ത്രീകള്‍ പോലീസില്‍ പരാതിപോലും കൊടുക്കാത്തത്. ഇത് ഈ രംഗത്ത് മാത്രമല്ല എല്ലാം തൊഴിലിടങ്ങളിലും സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ കൂടിക്കൊണ്ടിരി ക്കുന്നു. മണ്മറഞ്ഞ നടന്‍ തിലകന്‍ സിനിമയില്‍ ഒരു മാഫിയ സംഘമുണ്ടെന്ന് വെളിപ്പെടുത്തിയത് ഇന്ന് പുറത്തുവന്നിരിക്കുന്നു. ഹേമ കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തു് വേണ്ടുന്ന മാറ്റങ്ങള്‍ വരു ത്തുമോ? ഈ രംഗത്തെ കഞ്ചാവ് മാഫിയകളെപ്പറ്റി എത്രയോ പരാതികള്‍ വന്നു.എത്ര പേരെ തുറുങ്കിലട ക്കാന്‍ പൊലീസിന് സാധിച്ചു?
ഇന്ന് നടക്കുന്ന സംഭവങ്ങള്‍ എന്റെ ‘കഥാനായിക’ നോവലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മീഡിയ ഹൗസ് പ്രസിദ്ധികരിച്ചിട്ടുണ്ട്.അത് കവി മൊഴി മാസികയില്‍ പരമ്പരയായും വന്നു.അതില്‍ സിനിമ രംഗത്തുള്ള വഷ ളത്വങ്ങള്‍, കിടക്കവിരിക്കാത്തതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെടുന്നതും മറ്റും അതിലെ നായിക നടി തുറന്നു പറയുന്നു. അത് സിനിമയാക്കാന്‍ ഒരു സംവിധായകനും ധൈര്യം വരില്ല.
എന്റെ ‘അബു’ എന്ന കഥ സിനിമയാ യിട്ടുണ്ട്. ഇപ്പോഴും ‘കന്യാസ്ത്രീ കാര്‍മേല്‍’ നോവല്‍ ചര്‍ച്ച നടക്കുന്നുവെങ്കിലും അപ്രിയ സത്യങ്ങള്‍ പറയാതി രിക്കാന്‍ പറ്റില്ല. അമ്മ എന്ന പുരുഷാധിപത്യ സംഘടനയെ നയിക്കുന്നത് ഒരു പറ്റം മാഫിയ സംഘമെന്ന് ഈ രംഗത്തുള്ളവരാണ് പറയുന്നത്. തിലകന്‍ തുറന്നുപറഞ്ഞതുകൊണ്ട് അദ്ദേഹത്തെ ഒരു കോണിലൊതുക്കിയത് എല്ലാവര്‍ക്കുമറിയാം. സാഹിത്യലോകത്തും ഇതുതന്നെയാണ് സംഭവിക്കുന്നത് വാഴ്ത്തുപാട്ടുകാരെ മതി സത്യം പറയുന്നവരെ വേണ്ട. സംവിധായകന്‍ വിനയന്‍ എന്തെല്ലാം വെളിപ്പെടുത്തി. മഹാനടന്മാരുള്ള ഈ സംഘടന യില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
അച്ഛനില്ലാത്ത അമ്മ സംഘടനയ്ക്ക് ഒരു അച്ഛന്റെ ആവശ്യമുണ്ട്. അച്ഛന്‍ ഇല്ലാത്തതാണ് ഈ രംഗം കടിഞ്ഞാണില്ലാത്ത കുതിരയെപോലെ സഞ്ചരിക്കുന്നത്. അച്ഛനില്ലാത്ത സിനിമ കുട്ടികള്‍ അനുസരണ, അച്ചട ക്കമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സ്ത്രീകളെ മാനിക്കാനും ആദരിക്കാനും പഠിക്കാഞ്ഞത്. വഴിപിഴച്ചു പോകുന്ന കുട്ടികളെ വഴിപിഴയ്ക്കാതെ നോക്കേണ്ടത് സര്‍ക്കാരാണ്. സാംസ്‌കാരിക വകുപ്പ് തെറ്റ് ചെയ്ത വന്റെ ചെവിക്ക് പിടിച്ചു നിര്‍ത്തണം. അടി കൊടുക്കേണ്ടവന് അടി കൊടുക്കണം.
അത് ചെയ്തിരുന്നെങ്കില്‍ പല സ്ത്രീകളുടെ മാനം നഷ്ടപ്പെടാതെ പോകുമായിരിന്നു. ഇത്രയും നാള്‍ പുരുഷാധിപത്യമാണ് അമ്മയില്‍ കണ്ടത്. ഇനിയും നല്ലൊരു അമ്മയെ ഏല്പിക്കുങ്ക. ഈ അവസരമൊര്‍ക്കേണ്ടത് സ്വന്തം വീട്ടിലെ ഭാര്യ, അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ ഒരു ദുരനുഭവമുണ്ടായാല്‍ എന്താണ് ചെയ്യുക?
ഇതിലെ ചില വിഗ്രഹങ്ങളുടെ പേരുകള്‍ പറയാന്‍ നടികള്‍ മടിക്കുന്നത് പണം കൊടുത്തു മൂടികെട്ടു ന്നുവെന്നാണ് കേള്‍ക്കുന്നത്. ഇതൊരു അവസരമായി കണ്ട് നടന്മാരെ അപമാനിക്കാന്‍ ഇറങ്ങിയവരുണ്ടോ എന്നതും പോലീസ് കണ്ടെത്തണം.ചില പീഡകരെ ഭയന്ന് ഈ ചങ്ങലയില്‍ കുരുങ്ങാതെ രക്ഷപെട്ട് മാറി ദാമ്പത്യ ജീവിതം നയിക്കുന്നവരുണ്ട്. ചില മേലുദ്യോഗസ്ഥന്മാര്‍ക്ക് കിടക്ക പങ്കിട്ടില്ലെങ്കില്‍ ഉദ്യോഗ കയറ്റം കിട്ടില്ലെന്ന് പലരില്‍ നിന്ന് കേട്ടിട്ടുണ്ട്.
ഈ അഭിനവ പൂങ്കാവനത്തില്‍ അഴിഞ്ഞാടുന്ന പുങ്കവന്മാരുടെ മുഖം മൂടി സര്‍ക്കാര്‍ അഴിച്ചിടണം. എന്നില്‍ സംശയം ജനിപ്പിക്കുന്നത് ഒരു സിനിമ തൊഴിലാളിയുടെ വാക്കുകള്‍ കേട്ട് ഒറ്റയ്ക്ക് ഒരു സ്ത്രീ അയാളുടെ വീട്ടിലേക്ക് പോകുമോ? പ്രതീക്ഷ അപ്രത്യക്ഷമായാല്‍ പീഡിപ്പിച്ചുവെന്ന് പറയുമോ? എന്തൊരു വിരോധാഭാസം? ചിലര്‍ കച്ചിത്തുരുമ്പായി പറയുന്നത് ചില സുഹൃത്തുക്കളോടെ പറ ഞ്ഞുവെന്നാണ്. സിംഹത്തിന്റെ മുന്നില്‍ ചെന്നിട്ട് വാവിട്ടു കരയേണ്ട ആവശ്യമുണ്ടായിരുന്നോ?
സാഹിത്യ രംഗത്തും രാഷ്ട്രീയ മാഫിയകളുണ്ട്. എന്റെ ‘കാലപ്രളയം’ എന്ന നാടകം അക്കാദമി അവാ ര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് ചില പ്രമുഖ നാടകകൃത്തുക്കള്‍ പറഞ്ഞു. ആ അവാര്‍ഡ് ഒരു സ്ത്രീ വാങ്ങി യത് പലരും സംശയത്തോടെ കണ്ടു. ഹേമ കമ്മിറ്റിപോലെ എല്ലാം തൊഴിലിടങ്ങളില്‍ സാംസ്‌കാരിക മേഖലയ ടക്കം പരാതികള്‍ പറയാന്‍ കമ്മിറ്റകള്‍ വേണം. പൊലീസ് വകുപ്പും സ്ത്രീകള്‍ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കുന്നില്ല. ഒരു പുരുഷന്‍ തുറിച്ചു നോക്കിയാല്‍ കേസ് എടുക്കാവുന്ന നാട്ടിലാണ് സ്ത്രീകള്‍ പീഡനം അനുഭവിക്കുന്നത്. അധികാരികള്‍ കുളിച്ചു ശുദ്ധി വരുത്തേണ്ടത് സിനിമ രംഗം മാത്രമല്ല പൊലീസ് സേനയെ കൂടിയാണ്. രാഷ്ട്രീയ മേലാളന്മാരില്‍ നിന്ന് ഈ സേനയെ കോടതിയുടെ മേല്‍നോട്ടത്തിലാക്കിയാല്‍ ഇരകളുടെ, കുറ്റവാളികളുടെ എണ്ണം കുറയും.
സമൂഹത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്താല്‍ സ്ത്രീകള്‍ പോലും പ്രതികരിക്കാറില്ല. ഈ കാമഭ്രാന്ത ന്മാര്‍ക്ക് അതൊരു തണലാണ്. സിനിമ വലിയ ഒരു വ്യവസായ കേന്ദ്രമായതുകൊണ്ടാണ് ഇത്രയും ജനശ്രദ്ധ നേടിയത്. ഇതര വകുപ്പുകള്‍ ഇതുപോലെ ശ്രദ്ധിക്കാറില്ല. അവിടുത്തെ സ്ത്രീകളുടെ സങ്കട കണ്ണീര്‍ നമ്മള്‍ കാണാറുമില്ല. അവിടുത്തെ പീഡനവീരന്മാരെ ആരും തിരിച്ചറിയുന്നില്ല. സിനിമയുടെ അടുക്കളയില്‍ കറികള്‍ രുചിയോടെ പാകം ചെയ്തവര്‍ക്ക് സിനിമ തുടര്‍ച്ചയായി കിട്ടുന്നു ചിലര്‍ക്ക് കിട്ടാതിരിക്കുന്നത് തൊഴില്‍ ലംഘനമല്ലേ? ഈ വര്‍ഗ്ഗത്തെയാണ് സിനിമ പ്രേമികള്‍ ആദരവോടെ കാണുന്നത്.
സത്യനെപ്പോലെ സ്വഭാവശു ദ്ധിയില്ലാത്തവര്‍ കാട്ടുന്ന കോമാളി പ്രണയവേഷങ്ങള്‍ കണ്ടിരുന്നു പല്ലിളിക്കുന്നവര്‍. മുഖത്തു ചായം പൂശി ആടയാഭരണങ്ങളണിഞ്ഞു വേഷങ്ങള്‍ കെട്ടിയാടുന്നവരുടെ സ്വഭാവശുദ്ധി ആരും തിരിച്ചറിയുന്നില്ല.ഒരു അഭി നയ തൊഴിലാളി എന്നതിലുപരി എന്തിനാണ് താരാരാധന? സെലിബ്രിറ്റി എന്നൊരു പട്ടവും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തു. ഒരു ബുദ്ധി ജീവി എഴുതി കൊടുക്കുന്ന കഥാസ്വാദനം അല്ലെങ്കില്‍ ഗാനം അഭിനയിച്ചു കാണിക്കുന്നതല്ലേ ഇവരുടെ തൊഴില്‍. സിനിമ ഒരു ആസ്വാദന കല എന്നൊഴിച്ചാല്‍ ഇതില്‍ എന്തിരിക്കുന്നു? ഇവരെ പാടി പുകഴ്ത്തി പറയുന്ന മാധ്യമങ്ങള്‍ക്കും ഒരു വിലക്ക് നല്ലതാണ്.
ആദ്യ കാലങ്ങളില്‍ ഈ സിനിമ ഭ്രാന്ത് വടക്കേ ഇന്ത്യയിലായിരുന്നു. ഹിന്ദി സിനിമകള്‍ കണ്ട് പട്ടിണി പാവങ്ങള്‍ അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ വിളിക്കുന്ന കഴുതകള്‍ അല്പം ചിരിക്കും. കയ്യടിക്കും. ഈ കൂട്ടര്‍ അക്ഷരം വായിച്ചു് അറിവ് നേടിയവരല്ല. അറിവ് നേടാന്‍ സര്‍ക്കാര്‍ പുസ്തകങ്ങള്‍ കൊടുക്കാറുമില്ല. ഈ പാവങ്ങളെ എന്നും ദാരിദ്ര്യത്തില്‍ വളര്‍ത്തി കച്ചവട സിനിമകള്‍ കാണിച്ചു രസിപ്പിച്ചു ഓരോ തെരഞ്ഞെടുപ്പുക ളില്‍ ഒരല്പം ജാതി രസവും ചേര്‍ത്ത് വേണ്ടി വന്നാല്‍ ടിവിയും മദ്യവും കൊടുത്തു വോട്ട് പെട്ടി നിറക്കുന്നു.
നേരിന്റെ പാതയില്‍ സഞ്ചരിക്കുന്ന ഭരണകൂടങ്ങളുണ്ടെങ്കില്‍ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടില്ല അങ്ങനെ സംഭവിച്ചാല്‍ അവന്‍ ജയിലിലെ ഗോതമ്പുണ്ട തിന്നും. ഹിന്ദി കഴിഞ്ഞാല്‍ പിന്നീട് കണ്ട സിനിമ ഭ്രാന്ത് തമിഴില്‍ ആണ്.ഇപ്പോള്‍ സാക്ഷര കേരളത്തിലുമെത്തിയിരിക്കുന്നു. നമ്മുക്ക് രാഷ്ട്രീയ ഭ്രാന്തന്‍ സംവിധാനമുള്ളതുകൊ ണ്ടാണ് സിനിമ-സീരിയല്‍-ഇതര മേഖലകള്‍ കുറെ വഷളന്മാരുടെ കേന്ദ്രമായി മാറുന്നത്. എത്രയും വേഗ ത്തില്‍ ഹേമ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുക. സിനിമയെ പുനരുദ്ധരിക്കുക.
മതഭ്രാന്ത്‌പോലെ സിനിമഭ്രാന്ത് വളര്‍ത്തി യുവതീയുവാക്കളെ കീശ വീര്‍പ്പിക്കുന്ന ടി.വി. ചാനലുകള ടക്കം നരകത്തിലേക്ക് തള്ളിവിടുന്നു. ഇതിനൊക്കെ അടിമകളാകുന്നത് അറിവില്ലാത്ത ഒരു ജനക്കുട്ടമാണ്. അറിവുള്ളവര്‍ ആ സമയം നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടും. പാശ്ചാത്യര്‍ക്കു് സംഗീതം സാഹിത്യ മാണ് പ്രധാനം പിന്നിടാണ് മറ്റെന്തും. ഞാന്‍ സിനിമ കാണുന്ന ഒരാള്‍ അല്ലെങ്കില്‍ കൂടി അതിനുള്ളില്‍ നട ക്കുന്ന കള്ളക്കളികള്‍ കലാ സാഹിത്യ രംഗത്തുള്ളവരില്‍ നിന്ന് കേള്‍ക്കാറുണ്ട്.
2007-ല്‍ എന്ന് തോന്നുന്നു ജര്‍മ്മനിയിലെ കോളോണില്‍ അവിടുത്തെ സാമൂഹ്യ സാംസ്‌കാരിക നായകന്‍ ജോസ് പുതുശേരിയുടെ നേതൃ ത്വത്തില്‍ നാലഞ്ചു് ദിവസം നീണ്ടുനിന്ന ‘യൂറോപ്പ് അമേരിക്കന്‍ പ്രവാസി സാഹിത്യ സംഗമം’ നടന്നു. അന്ന് വിശിഷ്ട അതിഥികളായിട്ടെത്തിയത് കേരളത്തില്‍ നിന്ന് കവി സച്ചിദാനന്ദന്‍, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഇംഗ്ലണ്ടില്‍ നിന്ന് എന്നെയും ക്ഷണിച്ചു.അന്ന് പാരിസിലേക്ക് ഒരു ബസ് യാത്ര അവര്‍ ഏര്‍പ്പെടുത്തി.
ബെല്‍ ജിയം വഴിയാണ് പോയത്. പാരിസ് നഗരത്തില്‍ ഞാനും ഓണക്കുറും നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ‘ഉള്‍ക്കടല്‍’ എന്ന നോവല്‍ സിനിമയായതും അതിലെ നായിക സുന്ദരിയായ യുവ നടി ആത്മഹത്യ ചെയ്ത തിന്റെ പിന്നാമ്പുറ കഥകള്‍ എന്നോട് പറഞ്ഞു. അന്ന് മുതലാണ് സിനിമ രംഗത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യുന്നത് ഞാനറിയുന്നത്. സത്യത്തില്‍ ഈ മാഫിയ കൂട്ടങ്ങള്‍ വഴി എത്ര സ്ത്രീപുരുഷ നടീനടന്മാര്‍ ആത്മഹത്യ ചെയ്തതുകൂടി പുറത്തുവരാന്‍ സര്‍ക്കാര്‍ രംഗത്ത് വരണം.
സിനിമ മേഖലയെ ശുദ്ധി ചെയ്യാന്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന ഭരണകൂടം മുന്നോട്ട് വരണം. ഇപ്പോള്‍ ചിലര്‍ക്ക് നേരെ കല്ലെറിഞ്ഞു ചിരിക്കുന്നവര്‍, പകയുള്ളവര്‍ ഒരു കാര്യമറിയുക. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നത് കൂടി ഓര്‍ത്താല്‍ നല്ലത്. എന്ന് കരുതി പാപഭാരം ചുമന്നു നടക്കണം എന്നല്ല. കുറ്റവാളി കള്‍ ശിക്ഷിക്കപ്പെടണം. സത്യവും നീതിയും എല്ലാം രംഗത്തും ഉറക്കം നടിക്കാതെ ഉറപ്പുവരുത്തണം. ബംഗാളി നടിയുടെ ധൈര്യം,ആര്‍ജ്ജവം മലയാളി നടിമാര്‍, സ്ത്രീകള്‍ പുലര്‍ത്തുക. സമൂഹത്തില്‍ എത്രയോ ഉന്നതങ്ങ ളായ തൊഴില്‍ ഇടങ്ങളുണ്ട്. പേരും പ്രശസ്തിക്കപ്പുറമാണ് ആത്മാഭിമാനം.
പണത്തിനു വേണ്ടി അതാര്‍ക്കും പണയപ്പെടുത്തി സമ്പന്നയാകാതെ, പാപിയാകാതെ ജീവിക്കുക. മനുഷ്യര്‍ നീതി നടപ്പാക്കില്ലെങ്കില്‍ ഈശ്വരന്‍ എന്ന വിശ്വാസം ആ കര്‍മ്മം ഏറ്റെടുക്കുമെന്നും കര്‍മ്മഫലം അനുഭവിക്കുമെന്നും ഓര്‍ക്കുക. അത് ലോക മെങ്ങും ‘കൊറോണ ദൈവം’ (കഥ മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ചത്) ആരാധനാലയങ്ങളെ വരെ കീറിയെറിഞ്ഞത് കണ്ടല്ലോ. സ്ത്രീകളോടും, പെണ്‍കുട്ടികളോടുമുള്ള മലയാളി മനോരോഗം പുരുഷന്മാര്‍ മാറ്റുക. അവരെ ബഹുമാനിക്കാന്‍ പഠിക്കുക.വികസിത രാജ്യങ്ങളില്‍ ഭാര്യയോടെ മോശമായി ഭര്‍ത്താവ് ഒരു വാക്കുച്ചരിച്ചാല്‍ ഒറ്റ ഫോണ്‍ സന്ദേശത്തിലൂടെ ഭര്‍ത്താവ് ഇരുമ്പഴിയെണ്ണുമെന്നോര്‍ക്കുക. ഇരകള്‍ക്കാണ് നീതി ലഭിക്കേണ്ടത് അല്ലാതെ വേട്ടനായ്കള്‍ക്കല്ല. സ്ത്രീകള്‍ ആരുടെയും അടിമയല്ല.