Sunday, February 23, 2025

HomeAmericaഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിച്ചു

spot_img
spot_img

ആഗസ്‌ററ് 9 വെള്ളിയാഴ്ച്ച 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു പ്രെസുദേന്തി വാഴ്ച്ച ,തിരുനാള്‍ കൊടിയേറ്റ്, പരേതരുടെ ഓര്‍മ്മക്കായി ഇടവക വികാരി റെവ. ഫാ. ജോസെഫ് തറയ്ക്കല്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.ആഗസ്‌ററ് 10 ശനിയാഴ്ച്ച 5.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു ,ലദീഞ്ഞു , വി . കുര്‍ബ്ബാനയ്ക്ക് റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ ,റെവ .ഫാ .വില്‍സണ്‍ കണ്ടന്‍കരി (തിരുനാള്‍ സന്ദേശം ) എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു .

ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . തിരുക്കര്‍മ്മങ്ങള്ക്കു ശേഷം കലാസന്ധ്യയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു . കലാസന്ധ്യക്കു നെവിന്‍ വല്ലാട്ടില്‍ നടത്തിയ വല്ലാടന്‍ ലൈവ് വളരെ ആകര്‍ഷണീയമായിരുന്നു .

ആഗസ്‌ററ് 11 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു തിരുനാള്‍ റാസ കുര്‍ബ്ബാനയ്ക്ക് ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു റെവ .ഫാ .ജോയി ചക്കിയാന്‍, റെവ .ഫാ . ഡിജന്‍ മൈക്കിള്‍ ഛഎങ ഇഅജ , റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ (തിരുനാള്‍ സന്ദേശം ) എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു . സെ .മേരീസ് കൊയര്‍ അംഗങ്ങള്‍ ഗാനശുശ്രൂഷക്കു നേത്രത്വം നല്‍കി,

.തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു . ദൈവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണത്തില്‍ മോ ടൗണ്‍ മേളം (ഡിട്രോയിറ്റ്) ടീമിന്റെ ചെണ്ടമേളം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കല്‍ , കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും പ്രെസുദേന്തിമാരായ അലീഷ്യ വഞ്ചിത്താനത്ത് ,എയ്ഞ്ചല്‍ തൈമാലില്‍ ,അനു മൂലക്കാട്ട് ,ആഷ്ലി ചെറുവള്ളില്‍ ,മെര്‍ലിന്‍ തോട്ടം ,മൈക്കിള്‍ ചെമ്പോല ,നിഖില്‍ വെട്ടിക്കാട്ട് ,റിജാത്ത് കുറുപ്പംപറമ്പില്‍ എന്നിവരൊപ്പം അനേകം ഇടവകാംഗങ്ങളുടെയും നിസ്വാര്‍ത്ഥ പരിശ്രമമാണ് തിരുനാള്‍ ഭക്തിയോടും ആഘോഷത്തോടും നടത്താന്‍ സാധിച്ചത് .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments