ജമ്മു കാശ്മിരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. കുപ്‌വാര ജില്ലയിലെ ലൈൻ ഓഫ് കൺട്രോൾ മേഖലയിൽ നടന്ന രണ്ട് വെത്യസ്ത എറ്റുമുട്ടുകളിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. ജില്ലയിലെ താങ്ധാർ, മാചിൽ എന്നീ മേഖലക്ളിൽ നടന്ന രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം രാത്രി പരാജയപ്പെടുത്തിയത്.
മാച്ചിൽ മേഖലയിൽ നുഴഞ്ഞു കയറ്റ സാധ്യത ഉണ്ടെന്ന ഇൻ്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്പ്സ് ജമ്മു കാശ്മീർ പൊലീസുമായി സഹകരിച്ചുകൊണ്ട് ആഗസ്റ്റ് 28നും 29 നും സംയുക്ത തിരച്ചിൽ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടു കൂടിയും നുഴഞ്ഞുകയറ്റക്കാരുടെ നീക്കം സുരക്ഷാ സേന കണ്ടെത്തി വെടിയുതിർക്കുകയായിരുന്നു എന്ന് സൈന്യം വ്യക്തമാക്കി.
അതേസമയം രജൌരി ജില്ലയിലും സൈന്യവും ഭീകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.ബുധനാഴ്ച അർദ്ധരാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൂടുതൽ സൈന്യത്തെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.